രുചികരമായ് അവലോസുണ്ട
By : Indu Jaison
ചേരുവകള്‍‌:

പച്ചരിപ്പൊടി - 1/2 കിലോ
തേങ്ങ - 1
ഏലയ്ക്കാപ്പൊടി - 1 /2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
ശര്‍‌ക്കര - 250 ഗ്രാം
ചെറുനാരങ്ങ - 1

പാകം ചെയ്യുന്നവിധം:

അരിപ്പൊടിയും തേങ്ങ ചിരകിയതും നന്നായി തിരുമ്മി യോജിപ്പിക്കുക. .രണ്ടുമണിക്കൂറിനു ശേഷം ബ്രൌണ്‍‌ നിറമാകുന്നതുവരെ വറുക്കുക. ഇതാണ്അവലോസ്പൊടി

അതിനുശേഷം ശര്‍‌ക്കര പാവു കാച്ചുക. അരിച്ചെടുത്ത ഈ ശര്‍ക്കര പാനിയിലേക്ക് ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കുക..

ഇതോടൊപ്പം അവലോസ്പൊടിയും, നാരങ്ങനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ചൂടോടു കൂടി ചെറിയ ഉരുളകളാക്കി എടുക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم