പല ഒഴിച്ചു കറികളുഠ നമ്മൾ ഉണ്ടാക്കാറുണ്ട്‌...... എന്നാൽ ഇന്ന് നമുക്ക് ഉപ്പിലിട്ട മാങ്ങ കൊണ്ട് ഒരു ഒഴിച്ചു കറി ഉണ്ടാക്കാം.....ഇത് Kottayam side ലൊക്കെ famous ആണ്.......
BY: Sajeena Santhosh

ഉപ്പിലിട്ട മാങ്ങ- 1 ചെറിയ കപ്പ്
തേങ്ങ _ 1 കപ്പ്
ചെറിയ ഉള്ളി -5
വെളുത്തുള്ളി -2
കായം _ 1 നുള്ള്
കടുക്, ചെറിയ ഉള്ളി, കറിവേപ്പില, വറ്റൽ മുളക് ( കടുക് വറുക്കാൻ )
മഞ്ഞൾ പൊടി - 1/4 tsp
ഉപ്പിലിട്ട മാങ്ങയിൽ പച്ചമുളക്‌ ഉണ്ട്‌.... അതു കൊണ്ട് പച്ച മുളക്‌ പ്രത്യേകം ചേർക്കേണ്ടതില്ല...

വിധം:-
തേങ്ങ ,മഞ്ഞൾ പൊടി, വെളുത്തുളളി, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് അരയ്ക്കുക... Pan ൽ എണ്ണയൊഴിച്ച് കടുക് വറുക്കുക.... അതിലേയ്‌ക്ക് ഉപ്പിലിട്ട മാങ്ങ ചേർത്ത് കുറച്ച് സമയം വഴറ്റുക....(2_3 min ). ശേഷം അരപ്പ് ചേർത്ത് തിളപ്പിക്കുക..... ആവശ്യമെങ്കിൽ അല്പം ഉപ്പ് ചേർക്കുക.... അവസാനം ഒരു നുള്ള് കായ പൊടി ചേർത്ത് ഇറക്കാം.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم