ഇലയട
By : Sree Harish
ആർക്കാ ഇഷ്ട്ടമല്ലാത്തത് അല്ലേ സുഹൃത്തുക്കളെ ...ഇതിലെ ഫില്ലിന്ഗിനു ഞാൻ ഉപയോഗിച്ചത് നല്ല പോലെ പഴുത്ത ഒരു എത്തപ്പഴമാണ്. ചെറുതായി അരിഞ്ഞ ഏത്തപ്പഴം; വെള്ളത്തിൽ അലിയിച്ചു അരിച്ചെടുത്ത ശർക്കരയിൽ ചേർത്ത് അല്പ്പം തേങ്ങ കൂടിയിട്ടു നന്നായി ഒന്ന് വഴട്ടിയെടുക്കാം.ഇതിലേക്ക് അല്പ്പം ഏലക്കപ്പൊടിയും ഒരു നുള്ള് ജീരകം പൊടിച്ചതും കൂടെ ചേർക്കാം . വഴണ്ട് കഴിയുമ്പോൾ നമുക്ക് ഭയങ്കര temptation ആയിരിക്കും ഒരു പീസെടുത്ത് കഴിക്കാൻ. തൊടരുത്!!! നല്ല പണി കിട്ടും. വിരലും അണ്ണാക്കും പൊള്ളും wink emoticon
(അനുഭവം ഗുരു ...എനിക്ക് പണി കിട്ടി ..)അവിടെയിരുന്നു തണുക്കട്ടെ !!. ആ സമയം കൊണ്ട് നല്ല പോലെ തിളച്ച വെള്ളത്തിൽ അരിപ്പൊടിയും ഗോതമ്പുപൊടിയും (ഒരു കപ്പ് അരിപ്പൊടി + അരക്കപ്പ് ഗോതമ്പ് പൊടി ) അല്പ്പം ഉപ്പ് ചേർത്ത് ഇടിയപ്പതിനു കുഴക്കുംപോലെ കുഴച്ചെടുക്കാം .വൃത്തിയാക്കിയ ഇലയിലേക്ക് ഒരു ചെറിയ ഉരുള മാവുവെച്ചു വെള്ളം തൊട്ടു നന്നായി പരത്തി ഏത്തപ്പഴം കൂട്ട് വെച്ച് അല്പ്പം തേങ്ങാപ്പീരയും കൂടി ചേർത്ത് മടക്കി ആവിയിൽ വേവിച്ചെടുക്കാം !!!!....രുചിയുള്ള ഇലയട എന്ന് പ്രത്യേകം ഞാൻ പറയേണ്ടല്ലോ സുഹൃത്തുക്കളെ ...പഴുത്ത ചക്ക വെച്ചും ഇതേ രീതിയിൽ തയ്യാറാക്കാം . നന്നായി പഴുത്ത പഴം അല്ലായെങ്കിൽ ഒന്ന് വേവിച്ചു ചേർക്കണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes