അവിൽ മിൽക്ക്
By : Saiju Alex
പ്രത്യേകിച്ച് മലപ്പുറം കോഴിക്കോടന് സ്പെഷ്യല് എന്ന് പറയാം ,ജ്യൂസായും ലഘു ഭക്ഷണമായും ഭക്ഷിക്കാവുന്ന അവില് മില്ക്ക് കഴിച്ചാല് രണ്ടുണ്ട് കാര്യം ദാഹവും അകറ്റാം വിശപ്പും മാറും. അപ്പൊ നമുക്കൊന്ന് ഉണ്ടാക്കി നോക്കിക്കളയാം അല്ലെ ..
വറുത്ത അവിൽ - 4 സ്പൂണ് (കുത്തരി പോലെ ഉരുണ്ട അവില്)
പഴം - 1 (മൈസൂര് പഴം. പാളയന് കോടന് പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 സ്പൂണ്
നെയ്യ് - കാല് സ്പൂണ്
അണ്ടിപരിപ്പ് - 3 എണ്ണം
നിലക്കടല - 6 എണ്ണം
പാല് - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
--------------------------------
ഒരു പാനിൽ 2 ടീസ്പൂണ് നെയ്യൊഴിച്ച് ചൂടാകുമ്പോൾ അവിൽ മൊരിയുന്നത് വരെ വറുത്തു മാറ്റി വെക്കുക.
കപ്പലണ്ടി വറുത്തു തൊലി കളഞ്ഞു വെക്കുക.
പാൽ നന്നായി തണുപ്പിക്കുക.
ഗ്ലാസിൽ സെറ്റ് ചെയ്യുന്ന വിധം **
------------------------------
------------------------
നീളമുള്ള ഗ്ലാസ്സെടുത്ത് ആദ്യം പഴം കഷ് നങ്ങളാക്കിയത് ചേർത്ത് ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും ചേർത്ത് ഒരു ടീസ്പൂണ് കൊണ്ട് നന്നായി ഉടയ്ക്കുക.
ശേഷം തണുത്ത പാൽ ഗ്ലാസ്സിലേക്ക് പകുതി ഒഴിക്കുക. ഇതിലേക്ക് അവിൽ കുറേശ്ശെ ചേർക്കാം .പാലും ,അവിലും കൂടി പതുക്കെ യോജിപ്പിക്കുക.
വീണ്ടും അവിൽ ചേർക്കാം ,പാലും ഒഴിക്കാം .മുകളിൽ കുറച്ചു അവിൽ , കടല, അലങ്കരിച്ചു കുടിക്കാവുന്നതാ
ണ് .
(ഇത് 3 പേർക്കുള്ള അളവാണ് , ഇഷ്ട്ടമുള്ള നട്സ് ഉപയോഗിക്കാവുന്നതാണ് .
ഉണ്ടാക്കി വെച്ച ഉടൻ തന്നെ കുടിക്കേണം ,ഇല്ലെങ്കിൽ അവിലിന്റെ മൊരിവു നഷ്ട്ടപെടും .
പാലിൽ ഒരു നുള്ള് ഏലക്കപ്പോടിയും ,പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലപ്പോലെ തണുപ്പിച്ചു സെറ്റ് ചെയ്യുമ്പോൾ ഒഴിച്ചാലും രുചിയാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم