കാരറ്റ് ഇഡ്ഡലി :-
By : Muneera Saheer
By : Muneera Saheer
ഇഡ്ഡലി മാവ് - 3 ടീ കപ്പ്
കാരറ്റ് - 2 എണ്ണം
സവാള - 2 ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത് )
കടുക് - 1 ടിസ്പൂൺ
കറിവേപ്പില - 2 തണ്ട്
എണ്ണ - 1 ടേബിള്‍സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കാരറ്റ് - 2 എണ്ണം
സവാള - 2 ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത് )
കടുക് - 1 ടിസ്പൂൺ
കറിവേപ്പില - 2 തണ്ട്
എണ്ണ - 1 ടേബിള്‍സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
കാരറ്റ് തൊലി കളഞ്ഞ് കഴുകി മിക്സിയിൽ അരച്ച് ( കുഴമ്പ് പരുവത്തിൽ ) എടുക്കുക...
ഒരു പാത്രത്തിൽ ഇഡ്ഡലി മാവ് ഒഴിച്ച് അതിൽ സവാള, പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക... മിക്സിയിൽ അരച്ച കാരറ്റും ചേര്‍ത്ത് യോജിപ്പിക്കുക.... പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക... തീ ഓഫ് ചെയ്ത് ഇഡ്ഡലി മാവ് കൂട്ടിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക...
ഇഡ്ഡലി തട്ടിൽ അല്പം എണ്ണ തടവി മാവ് കോരി ഒഴിച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് വേവിക്കുക... വെന്തു കഴിഞ്ഞാൽ ഇറക്കിവെച്ചു ഓരോന്നായി ഇളക്കി എടുത്തു പാത്രത്തിലേക്ക് മാറ്റി തേങ്ങ ചട്ണിയും കൂടി കഴിക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes