ചക്ക തെരളി
By : Dhivyadhan RVK
ചേരുവകൾ
1. ചെറുതായി മൂപ്പിച്ച അരിപ്പൊടി 2cup
2. ശർക്കര 1 cup
3. പഴുത്ത ചക്കച്ചുള്ള മിക്സിയിൽ അരച്ചത് 1cup
4. ഏലയ്ക്കാപ്പൊടി 1spn
5. ചുക്കുപൊടി 1spn
6. ഉപ്പ് ഒരു നുള്ള
7. നെയ്യ് ഒരു spn
8. തേങ്ങ തിരുമ്മിയത് 1/2 cup
9. വെള്ളം
10.. വയണയില/ വഷണയില
തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ 6 വരെയുള്ള ചേരുവകൾ നന്നായി മിക്സ് ചെയ്യുക.
ഇതിൽ തേങ്ങ ചേർത്ത് വീണ്ടും തിരുമ്മി യോജിപ്പിക്കുക.
നെയ്യ് ചേർക്കുക.
കൂട്ട് ഒരുപാട് loose ആവരുത്
കട്ടി കൂടുതൽ ഉണ്ടങ്കിൽ മാത്രം വെള്ളം ചേർക്കാം.
കഴുകി തുടച്ച വയണയിലയുടെ വാൽ ഭാഗത്ത് കുറച്ച് കൂട്ട് വെയ്കുക
അകത്തേക്ക് മടക്കുക.
വീണ്ടും കൂട്ട് വെയ്ക്കുക.
മടക്കി തണ്ട് ഉള്ളിലേക്ക് കുത്തിവെയ്ക്കുക
ഒരിലയിൽ രണ്ട് ഭാഗം വീതം വരും.
ഇവ അപ്പച്ചെമ്പിൽ വെച്ച് 15 മിനിട്ട് വേവിക്കുക.
നന്നായി വെന്തില്ലെങ്കിൽ ഒട്ടിപ്പിടിക്കും.
പാകം നോക്കി മാത്രം വാങ്ങുക.
ചൂടോടെയും തണുപ്പിച്ചും കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم