കരിമീന്‍ പൊള്ളിച്ചത്......(ഇത്ഒരുകിലോ യുടെഒരുമീന്‍ആണ്)
By : Indulekha S Nair
കരിമീന്‍ വൃത്തിയാക്കി മുളക്പൊടി ഒരുരണ്ടുസ്പൂണ്‍ മല്ലിപൊടി ഒരുസ്പൂണ്‍
കുരുമുളക്പൊടിഒരുസ്പൂണ്‍
മഞ്ഞള്‍പൊടിഅരസ്പൂണ്‍ ഉപ്പ്ആവശ്യത്തിനു ഒരുസ്പൂണ്‍നാടന്‍വിനാഗിരി(അല്ലെങ്കില്‍ നാരങ്ങ)
ഇതെല്ലംകൂടിമിക്സ്‌ചെയ്തു മീനില്‍പുരട്ടിഒരുമുക്കാല്‍മണിക്കൂര്‍വയ്ക്കുക.....
തക്കാളിചെറുത്‌ രണ്ടെണ്ണം..സവാളരണ്ടെണ്ണം...വെളുത്തുള്ളിഎട്ടെണ്ണം ഇഞ്ചിവലിയകഷ്ണം..പച്ചമുളക്രണ്ടെണ്ണം. ഇവയെല്ലാംകൂടി വെളിച്ചെണ്ണയില്‍ നന്നായിവഴറ്റിഎടുക്കുക.വഴന്നുവരുമ്പോള്‍കുറച്ചു പിരിയന്‍ മുളക്പൊടി കൂടി ഇട്ടുചൂടാക്കുക.....
ആദ്യം മീന്‍ പകുതിവറുത്തപരുവത്തില്‍എടുക്കുക...........വാഴ
ഇലയില്‍ മീന്‍വച്ചിട്ട് അതിലേയ്ക്ക് വഴ റ്റിയമാസലകള്‍നന്നായിതേച്ചുപിടിപ്പിക്കുക.....എന്നിട്ട്പൊതിഞ്ഞുകെട്ടുക.......
പലരീതിയില്‍ഉണ്ടാക്കാംഒന്നുകില്‍ആവിയിപുഴുങ്ങിഎടുക്കാം..അല്ലെങ്കില്‍........ പരന്നചട്ടിയില്‍ തിരിച്ചും മറിച്ചും വറുത്തു എടുക്കാം.......
രണ്ടുസൈഡ്ഉം നന്നായിവെന്തു മീനില്‍അരപ്പ്പിടിച്ചിരിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم