നോക്കിയപ്പോൾ മൂന്ന് ഏത്തപ്പഴം ഇരിയ്ക്കുന്നു അത്കൂടുകൽ പഴുത്ത് പുറംകറുപ്പ് ആയിതുടങ്ങി അങ്ങനെആയാൽ പിന്നെ ഇവിടെ ആരും കഴിയ്ക്കില്ല എടുത്തുകളയാൻ മനസ്സ് അനുവദിച്ചില്ല ആഹാരസാഥനങ്ങൾ വേസ്റ്റ് ആക്കരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ട് പിന്നേ ഒട്ടും സമയംകളഞ്ഞില്ല ഏത്തപ്പഴം കട് ലാറ്റിനേ ഓർമവന്നു
BY : Vijayalekshmi Unnithan

ഏത്തപ്പഴം-മൂന്ന് 
തേങ്ങ ചിരകിയത്-അര കപ്പ്
ഏലക്കായ്പ്പൊടി- അര ടീസ്സ്പൂണ്‍
റൊട്ടിപ്പൊടി-രണ്ടു കപ്പ്
നെയ്യ് -കാല്‍ കപ്പ്
പാൽ 1/2 കപ്പ്

തയാറാക്കുന്ന വിധം:-

ഏത്തപ്പഴം ആവിയില്‍ നല്ലതുപോലെ പുഴുങ്ങി വെള്ളമയം ഇല്ലാതെ എടുത്തു ചെറുചൂടോടെ നല്ല വണ്ണം ഉടയ്ക്കുക. അതില്‍ തേങ്ങയും ഏലക്കയും ചേര്‍ത്തു ഉരുളകളാക്കി കട് ലറ്റിന്റെ ആകൃതിയില്‍ ആക്കുക .പാലിൽ മുക്കി റൊട്ടിപ്പൊടിയിൽ മുക്കി ദോശക്കല്ലില്‍ സ്വല്പം നെയ്യ് പുരട്ടി കട് ലറ്റിന്റെ രണ്ടു വശവും മൊരിച്ചെടുത്ത് ഉപയോഗിക്കാം നല്ല രുചിയുണ്ട് എല്ലാവരും ഉണ്ടാക്കി നോക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم