കെത്തൽസ് ചിക്കൻ
By : Sherin Reji
വറ്റൽ മുളക് രണ്ടു തരം ഉണ്ട് എരിവ് കുറഞ്ഞ പിരിയൻ മുളകും കൂടുതലുള്ള ചുവന്ന മുളകും.
പിരിയൻ മുളക് - 7
ചുവന്ന മുളക് - 5
മല്ലി - 2 ടീ സ്പൂൺ (പൊടി അല്ല, പച്ച മല്ലി )
മഞ്ഞൾ പൊടി - 1/4 സ്പൂൺ
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം..
പെരും ജീരകം - 1/2 ടീ സ്പൂൺ
ജീരകം - 2 നുള്ള്
ഏലക്ക - 2
ഗ്രാമ്പൂ - 1
മുളകും മല്ലിയും എണ്ണയിൽ വറുത്തു ബാക്കി എല്ലാം കൂടി ചേർത്ത് അരച്ചെടുക്കാം.. ഒരുപാട് അരഞ്ഞു പോവേണ്ട..
ചിക്കൻ - 500 gm
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി മൂർച്ചയുള്ള കത്തി കൊണ്ട് അവിടിവിടെ ചെറുതായി വരയാം..അധികം ആഴത്തിൽ വേണ്ട.. ഇനി മസാലയിൽ ഉപ്പു ചേർത്തിളക്കി ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കാം.. 15 മിനുട്ട് അവിടെ ഇരുന്നോട്ടെ..
നല്ല കുഴി ഉള്ള പാത്രത്തിൽ നിറയെ എണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ വറുത്തു കോരാം.. പീസുകൾ എല്ലാം എടുത്തതിനു ശേഷം ചട്ടിയിൽ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളിൽ തട്ടിക്കൊ .. സൈഡിൽ ഒരു ഭംഗിയ്ക്ക് വേണമെങ്കിൽ സവാള അരിഞ്ഞതും വയ്ക്കാം . ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ "കെത്തൽസ് ചിക്കൻ" ഫ്രൈ.
Enjoy.. !!!
ടിപ്സ്
കുരുമുളക് പൊടിയും പച്ചമുളകും ഒന്നും ചേർക്കരുത്.. ടേസ്റ്റ് മാറി പോവും..
ചെറിയ പ്രായത്തിലുള്ള ചിക്കൻ ആണ് ഇതിനു ഉപയോഗിക്കുന്നത്. വേവുള്ള ചിക്കൻ ആണെങ്കിൽ ഒന്ന് വേവിച്ചിട്ടു വറുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes