ദാൽ ധട്ക (Dal Tadka)
By : Anu Thomas
ദാൽ - 1/2 കപ്പ്‌ 
(tur dal,chana dal,mung dal,മിക്സ്‌ ചെയ്തോ അല്ലെങ്കിൽ ഒരു ദാൽ മാത്രമായോ എടുക്കാം )
ഒരു കുക്കെരിൽ ഒരു സവാള , 1/2 ടീ സ്പൂൺ ഇഞ്ചി , 2 വെളുത്തുള്ളി , 1 പച്ച മുളക് എണ്ണയിൽ വഴറ്റുക 
ഒരു തക്കാളി കൂടി ചേർത്ത് വഴറ്റിയ ശേഷം, 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും, ദാൽ, ഉപ്പു , വെള്ളം ചേർത്ത് വേവിക്കുക.കുക്കർ തുറന്നു ദാൽ ഒന്ന് ഉടച്ചു എടുക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് , ജീരകം പൊട്ടുമ്പോൾ ,വറ്റൽ മുളക് , ഒരു നുള്ള് കായം,മുളക് പൊടി ചേർത്ത് വറുത്തു ദാലിൽ ചേർക്കുക. മല്ലിയില അരിഞ്ഞു മുകളിൽ ഇടാം .

ദാൽ ഫ്രൈ ചെയ്യാൻ ദാൽ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച ശേഷം,ബാക്കി എല്ലാം ധട്ക ചെയ്യുന്നതിന്റെ കൂടെ ചേർത്ത് വഴറ്റി ദാലിൽ ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച്‌ എടുത്താൽ മതി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم