By : Meera Vinod
നമ്മളൊക്കെ പല രീതിയില്‍ മീന്‍ പൊരിക്കാറുണ്ട്.ഓരോ ചേരുവകള്‍ മാറുബോള്‍ ടേസ്റ്റ് അതുപോലെ മാറും
ഏറ്റവും എളുപ്പത്തില്‍ മീന്‍ പൊരിക്കുന്നത് മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ പുരട്ടി പൊരിക്കാം.
മുളക് പൊടി ,മഞ്ഞള്‍ പൊടി ഉപ്പ് ,ഇഞ്ചി ,വെളുത്തുള്ളി കുഞ്ഞുള്ളി എന്നിവ പേസ്റ്റ് ആക്കി മീനില്‍ പുരട്ടി വച്ച് കുറച്ച് നേരം കഴിഞ്ഞ് പൊരിക്കാം അങ്ങനെ ഒരുപാട് രീതിയുണ്ട്
ഈ മീന്‍ പൊരിച്ചത്
മുളക് പൊടി ,മഞ്ഞള്‍ പൊടി ,കുരുമുളക് പൊടി ,ഇഞ്ചി ,വെളുത്തുള്ളി ഉപ്പ് എന്നിവ നാരങ്ങ നീര് ചേര്‍ത്ത് മിക്സിയില്‍ ഒന്നരച്ച് പേസ്റ്റ് ആക്കി മീന്‍ വൃത്തിയാക്കി തോലൊക്കെ മാറ്റി രണ്ട് വശവും നന്നായി വരഞ്ഞ് ഈ പേസ്റ്റ് പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച ശേഷം എടുത്ത് ഒരു പാനില്‍ എണ്ണ ഒഴിച്ച് ലോ ഫ്ലൈമില്‍ ഇട്ട് വറുത്ത് എടുക്കാം. മീന്‍ പൊരിക്കാന്‍ എല്ലാവര്‍ക്കും അറിയാം എന്നറിയാം അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.കറക്റ്റ് അളവ് പറയാത്തത് മീനിന്റെ വലുപ്പവും എണ്ണവും പോലെ Incredients മാറില്ലേ അതുകൊണ്ടാ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes