പൂരി മസാല
By : Sibi Bibin
ഗോതമ്പ് പൊടി - 1 കപ്പ്
റവ - 1 ടി സ്പൂണ്
എണ്ണ - 2 സ്പൂണ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യമായത്
ഗോതമ്പ് പൊടിയും റവയും ഉപ്പും ചേർത്ത് നന്നായി ഇളക്കി അതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക. വെള്ളം അധികമാകാതെ നോക്കുക. മാവ് അല്പം എണ്ണ പുരട്ടി 15 മിനിട്ടോളം വയ്ക്കുക . ഇനി ചെറിയ ഉരുളകളായി എടുത്തു കല്ലിൽ എണ്ണ പുരട്ടി ഒരേ ഖനത്തിൽ പരത്തുക. പരത്തിയ പൂരികൾ നന്നായി ചൂടായ എണ്ണയിൽ മുക്കി ഇടുക. തവി കൊണ്ട് അമർത്തി കൊടുത്തു വറുത്തെടുക്കുക . എന്നാലേ ഒറ്റ കുമിള ആയി പൊങ്ങി വരൂ .
മസാല
=====
ഉരുളക്കിഴങ്ങ് - 2
സവാള - 2
പച്ചമുളക് - 2
ഇഞ്ചി - ചെറിയ കഷ്ണം
മഞ്ഞൾ - 1/4 ടി സ്പൂണ്
ഉപ്പ്
വെള്ളം
കടുക്
ഉഴുന്ന് പരിപ്പ്
കറിവേപ്പില
എണ്ണ
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വയ്ക്കുക. ചൂടായ എണ്ണയിൽ ഇഞ്ചിയും പച്ചമുളകും പൊടിയായി അരിഞ്ഞത് ഇട്ടു വഴറ്റുക. ഇതിലേക്ക് സവാള അരിഞ്ഞതും സ്വല്പം ഉപ്പും ചേർത്ത് വഴറ്റുക. വഴന്ന സവാളയിലേക്ക് ഉരുളക്കിഴങ്ങും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് ഇളക്കി അടച്ചു 5 മിനിട്ട് ചെറു തീയിൽ പാകം ചെയ്തു തീ അണയ്ക്കുക. അല്പം എണ്ണയിൽ കടുകും ഉഴുന്നുപരിപ്പും കറിവേപ്പിലയും വറുത്തിടുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes