ബീഫ് കരാഹി
By : Sree Harish
സുഹൃത്തുക്കളേ.. ഒരു പാകിസ്ഥാനി / അഫ്ഗാനിസ്ഥാനി ബീഫ് റെസിപ്പി പറയട്ടെ .. എൻറെ പാകിസ്താനി ഫ്രണ്ട് പറഞ്ഞു തന്നതാണ് ...ഇതു ചിക്കനും മട്ടനും ബീഫും വെച്ച് തയ്യാറാക്കാം .. ഇതു ലോ ഫ്ലയ്മിൽ രണ്ടു മണിക്കൂർ കുക്ക് ചെയ്താണ് തയ്യാറാക്കേണ്ടത് (ക്ഷമ ഉണ്ടെങ്കിൽ )...ശരിക്കും ചെറിയ ചൂടിൽ ഫ്ലഷ് നല്ല സോഫ്റ്റ്& ജൂസി ആകും ...നമ്മുടെ പതിവ് കറികളിൽ നിന്നും ഒരു വ്യത്യസ്ത ടേസ്റ്റ് ... ഇഞ്ചിയുടെയും ജീരകത്തിന്റെയും ടേസ്റ്റ് മുന്നിൽ നിൽക്കും ...അരക്കിലോ ബീഫ് നന്നായി കഴുകി വൃത്തിയാക്കി 3 സവാള ചെറുതായി അരിഞ്ഞതും 2 തക്കാളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരി ഞ്ഞതും (ജിഞ്ചർ ഗാർലിക് പേസ്റ്റ് ആയാലും മതി )നാലഞ്ചു പച്ചമുളക് അരിഞ്ഞതും അര ടി സ്പൂൺ സാധാരണ ജീരകം പൊടിച്ചത് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടി സ്പൂൺ കുരുമുളകുപൊടി മസാലപൊടിച്ചത് 1 ടേബിൾ സ്പൂൺ, cinnamon പൌഡർ (പട്ട പൊടിച്ചത് )അര ടി സ്പൂൺ ഇത്രയും സാധനങ്ങൾ ഒന്നിച്ചാക്കി ആവശ്യത്തിനു ഉപ്പും വേവാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് അടച്ചു വേവിക്കുക്കുക. ഒന്ന് കുറുകി വരുമ്പോൾ രണ്ടു മൂന്നു സ്പൂൺ പുളിയില്ലാത്ത തൈര് ചേർക്കുക നന്നായി മിക്സ് ചെയ്തു കുറുകി വന്നശേഷം 3 ടേബിൾ സ്പൂൺ എണ്ണ ചേർക്കാം (വെജിറ്റബിൾ / സൺ ഫ്ലവർ / ഒലിവ് ഇഷ്ട്ടമുള്ള എണ്ണ ചേർക്കാം )നന്നായി ഇളക്കി ചെറു തീയിൽ വേവിച്ചെടുക്കുക . വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞ ഇഞ്ചി , വട്ടത്തിൽ അരിഞ്ഞ പച്ചമുളക് മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് വാങ്ങാം . ചപ്പാത്തി /ജീര റൈസ് / നാൻ/ പുലാവ്/ വൈറ്റ് റൈസ് ഇവയുടെ കൂടെ നല്ലതാണു.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes