കാട ഫ്രൈ
By : Shibina Sree
ആവശ്യമായ സാധനങ്ങള്‍:
കാട- 3
സവാള-3
തക്കാളി-2(ഇടത്തരം)
വെളുത്തുള്ളി,ഇഞ്ചി-ചതച്ചത് 1 ടിസ്പൂണ്‍
ജീരകം,പെരുംജീരകം-2ഉം കൂടി പൊടിച്ചത് 1ടിസ്പൂണ്‍
മുളക്പൊടി -2 ടിസ്പൂണ്‍
മഞ്ഞപൊടി-1ടിസ്പൂണ്‍
കുരുമുളക്പൊടി-1/2 ടിസ്പൂണ്‍
ഗരം മസാല -1/2 ടിസ്പൂണ്‍
ഉപ്പ്,ഓയില്‍-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഓയില്‍ ചൂടാവുമ്പോള്‍ അരിഞ്ഞുവെച്ച സവാള വഴറ്റുക.അതിലേക്ക് തക്കാളി ചേര്‍ക്കുക. പൊടിച്ച ജീരകം,മുളക് പൊടി ,മഞ്ഞപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് വൃത്തിയാക്കി വെച്ച കാട ചേര്‍ക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. കാട വെന്ത് ഗ്രേവി കുറുകുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിവെക്കുക. വേറൊരു ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക.പച്ചമണം മാറുമ്പോള്‍ തീ ഓഫാക്കി കുരുമുളക്പൊടിയും ഗരംമസാലയും ചേര്‍ത്ത് ഇളക്കി നേരത്തെ തയ്യാറാക്കി വെച്ച കാടയില്‍ ചേര്‍ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم