നേന്ത്രക്കായ ഉപ്പേരി

പവര്‍കട്ട് സമയത്ത് തിന്നുകൊണ്ട്‌ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പ്രത്യേകം തയാറാക്കിയത്.......

അഞ്ചു നേന്ത്രക്കായ, രണ്ട് സ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമടങ്ങിയ അരഗ്ലാസ് വെള്ളം.

മൂത്ത നേന്ത്രക്കായ വട്ടത്തില്‍ അറിഞ്ഞു ( സ്ലൈസറില്‍ ചെയ്താലും മതി ) മഞ്ഞള്‍പൊടിയില്‍ കറ പോകും വിധം കഴുകിയെടുത്ത് വെട്ടിത്തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇടണം. വറവ് മൂക്കുന്നതിനു തൊട്ടുമുമ്പ് മഞ്ഞളും ഉപ്പും ചേര്‍ന്ന വെള്ളം എണ്ണയിലേക്കൊഴിക്കണം. മൊരിഞ്ഞു ചുവന്നാല്‍ കണ്ണാപ്പകൊണ്ട് കോരിയെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم