ബോളി നാഗർകോവിൽ ഭാഗങ്ങളിൽ ബ്രാഹ്മണരുടെ ഒരു മധുരപലഹാരമാണ്. കേരളത്തിൽ തിരുവനന്തപുരത്തുകാർക്കു കല്യാണസദ്യകൾക്കൊക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് എന്നു കേട്ടിട്ടുണ്ട്. വളരെ സ്വദിഷ്ടമായ വിഭവമാണിത്. പ്രത്യേകിച്ചും കുട്ടികൾക്കൊക്കെ നന്നായി ഇഷ്ടപ്പെടും. നമുക്കും വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളു ബോളി. 

ആവശ്യമായവ:- 

ഗോതമ്പുപൊടി -1 കപ്പു 
മൈദ -1/2 കപ്പു
മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
വെള്ളം , ഉപ്പു -ആവശ്യത്തിനു

കടലപരിപ്പ്‌ -1 കപ്പു
പഞ്ചസാര - ½ കപ്പു
ഏലക്കപൊടി -1/4 ടീസ്പൂണ്‍
ചുക്കുപൊടി -1/4 ടീസ്പൂണ്‍
നെയ്യ് - 2 – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കടലപരിപ്പ്‌ 6 -8 മണിക്കൂര്‍ കുതിരാനിടുക .
അതിനു ശേഷം കുക്കറില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ച് തണുക്കാന്‍ വെക്കുക .
ഈ സമയം കൊണ്ട് ഗോതമ്പ്പൊടിയും , മൈദയും , മഞ്ഞള്‍ പൊടിയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴക്കുക . കുഴക്കുമ്പോള്‍ കുറച്ചു എണ്ണ കൂടി ചേര്‍ക്കാം.
കടലപ്പരിപ്പ് ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക
ഒരു ഫ്രയിംഗ് പാനില്‍ നെയ്യൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന കടലപ്പരിപ്പും , പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കുക.
ഇതിലേക്ക് ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തു നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
ഫ്രയിംഗ് പാനില്‍ നിന്നും വിട്ടു പോരുന്ന അവസ്ഥയില്‍ തീ ഓഫ്‌ ചെയ്തു തണുക്കാന്‍ വെക്കുക.
കുഴച്ചു വെച്ചിരിക്കുന്ന ചപ്പാത്തിയുടെ കൂട്ട് , കൈവെള്ളയില്‍ വെച്ച് പരത്തി , പരിപ്പ് മിശ്രിതം അതിനു നടുവില്‍ വെച്ച് നന്നായി ഉരുട്ടി എടുക്കുക.
ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി , തവയില്‍ വെച്ച് ചുട്ടെടുക്കുക.
രണ്ടു വശത്തും നെയ്യ് പുരട്ടി കഴിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم