പാൽപായസം 
കുക്കർ പാൽപായസം

By : Sukumaran Nair

പായസങ്ങളുടെ രാജ്ഞിയാണ്
അമ്പലപ്പുഴ പാൽപായസം .
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്ര നിവേദ്യമെന്ന നിലയിൽ പേരെടുത്ത പാൽപായസം .
രൂചിയുടെ കാര്യത്തിലും പെരുമയുടെ കാര്യത്തിലും ലോകമറിയും . പാചകക്കരനും
പാചകത്തിനു വേണ്ട സാധനങ്ങളൂം മാത്രമല്ല ;
'മൂന്നാമതൊരാൾ ' കൂടി പ്രവർത്തിച്ചാലേ രൂചികൂട്ട്
ശരിയാവൂവെന്ന് പലരും വിശ്വസിക്കുന്നു. ഈ പായസത്തിനു ഇത്രയും രുചി വരുവാൻ വേറെ ഒരു കാരണം കൂടിയുണ്ട് . തീരദേശമേഖലയാണ് അമ്പലപ്പുഴ . സ്വഭാവികമായും വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടും. എന്നാൽ ക്ഷേത്രത്തിൽ വരപ്രസാദം പോലെ ഒരു മണിക്കിണറുണ്ട് . ഈ കിണറിലെ വെള്ളത്തിന്
മധുരനെല്ലിയുടെ രുചിയാണ്. ഈ വെള്ളമാണ് പായസം ഒരുക്കുവാൻ ഉപയോഗിക്കുന്നത് .
ഇനി കാര്യത്തിലേക്ക് വരാം.
നല്ല രുചിയുള്ള പാൽപായസം
ഉണ്ടാകുവാൻ കുറഞ്ഞത് രണ്ട്
മൂന്ന് മണികൂർ പണി എടുക്കേണ്ടി വരും . വളരെ എളുപ്പത്തിൽ നല്ല രുചിയുള്ള പായസം ഉണ്ടാക്കുവാൻ നമുക്ക് ഈ രീതി ഒന്നു പരീക്ഷിക്കാം

ഒരു ലിറ്റർ പാൽ , 100 ഗ്രാം നുറുക്ക് ഉണക്കലരി , പഞ്ചസാര ഒരു ഗ്ലാസ്സ് [ 150 - 200 ഗ്രാം ] ,
ഒരു ഗ്ലാസ്സ് വെള്ളം .

അരി ഒരു മണിക്കൂർ മുമ്പ്
കുത്തിർത്ത് വയ്ക്കുക നന്നായി കഴുക്കിയ അരിയും പാലും വെള്ളവും അഞ്ച് ലിറ്ററിന്റെ ഒരു കുക്കറിലാക്കി
കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക
ഒരു വിസിൽ വന്ന ശേഷം പതിനഞ്ചു മിനിറ്റ് തീരെ ചെറിയ ചൂടിൽ വേവിക്കുക . ഈ സമയം ഒരു കട്ടി തുണി നനച്ച് കുക്കറിന്റെ മുകളിൽ ഇട്ടാൽ
പാൽ പതഞ്ഞ് പൊങ്ങി വിസിലിൽ കൂടി വരാതിരിയ്ക്കും. തീ അണച്ച ശേഷം ; കുക്കറിലെ ആവി
മുഴുവൻ പോയിക്കഴിഞ്ഞ് കുക്കറിന്റെ മൂടി തുറന്ന് പഞ്ചസാര ചേർക്കുക , ഇളക്കുക . പിന്നേയും ഒരു പത്തു മിനിറ്റുകൂടി കുക്കർ ചെറിയ തീയിൽ വയ്ക്കുക ,നനഞ്ഞ തുണിയും ഇടുക . തീ ഓഫ്.അക്കുക .ആവി പോയതിനു ശേഷം കുക്കർ തുറന്നാൽ നല്ല പിങ്ക് നിറത്തിലുള്ള പായസം കിട്ടും ഇതിൽ 50 ഗ്രാം വെണ്ണ ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم