മീൻ പൊള്ളിച്ചത് 
By : Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ 
ദശക്കട്ടിയുള്ള മീൻ 
സവാള 2 നീളത്തിൽ അരിഞ്ഞത് 
ഇഞ്ചി 1 ഇഞ്ച് കഷണം അരിഞ്ഞത്
പച്ചമുളക് കീറിയത് 4 എണ്ണം
വെളുത്തുള്ളി 10 അല്ലി
മുളകുപൊടി 11/2 ടീസ്പൂണ്
മഞ്ഞൾപ്പൊടി 1/4 ടീസ്പൂണ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ
വെള്ളം വേവിക്കാൻ വേണ്ടത്

കറിവേപ്പില
വിന്നാഗിരി പുളിക്ക് വേണ്ടത് അല്ലെങ്ങിൽ തക്കാളി വട്ടത്തിൽ അരിഞ്ഞത് 2

ഉണ്ടാക്കുന്ന വിധം: എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില ഇവ ഇട്ട് നന്നായി വഴറ്റുക. ഇതിൽ പൊടികൾ ചേർത്ത് എണ്ണ തെളിയുന്ന ത് വരെ വഴറ്റുക. പാകത്തിന് ഉപ്പും വെള്ളവും, മീനും ചേർത്ത് കുറച്ചു വിന്നാഗിരിയും ഒഴിച്ച് കറിവേപ്പിലയും ഇട്ട് വേവിച്ച് എടുക്കുക.
കുറിപ്പ് : തക്കാളി വാഴട്ടുമ്പോൾ ചേർക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم