ചക്ക വേവിച്ചത്
By : Preetha Mary Thomas
ഒരു വരിക്കചക്ക കിട്ടി ,കുറച്ച് വറുത്തു, കുറച്ച് വേവിച്ചു...
ചൂേടാട് കഴിച്ചോളൂ..

മീൻ കറി ഉണ്ടാക്കിയില്ല ,ചെറിയ കിളിമീൻ ആയിരുന്നു കിട്ടിയത് അത് വറുത്തു..

ചക്കച്ചുള കുരു കളഞ്ഞ് നുറുക്കിയത് 4 കപ്പ്
അരപ്പിന്

തേങ്ങ ചെറിയ 1/2 മുറി
വെളുത്തുള്ളി അല്ലി 3
ചെറിയ ഉള്ളി 2
പച്ചമുളക് 4
മഞ്ഞള്പൊടി 1 ടീസ്പൂണ്
ജീരകം ഒരു നുള്ള്
ഇവ നന്നായി ചതച്ചെടുത്തത്...

ഉപ്പ്
കറിവേപ്പില
പച്ചവെളിച്ചെണ്ണ

വറുത്തിടാൻ

ചെറിയ ഉള്ളി 3
(സാധരണ കടുക് വറുത്തിടാറില്ല,ഞാന്‍ ഇതില് ചേർത്തിട്ടുണ്ട് )

കുഴിവുള്ള പാത്രത്തില് എണ്ണ ഒഴിച്ച് ചൂടാകുമ്പോള് കടുക് പൊട്ടിക്കുക..ഉള്ളി വറുക്കുക..
ഇതിലേക്ക് ചക്ക,ഉപ്പ് ഇവ ചേർത്ത് ,കുറച്ച് വെള്ളം ഒഴിച്ച് വേവാൻ വെക്കുക....വെന്തു വരുമ്പോള്...

ഇതിലേക്ക് അരപ്പ് ചേർത്ത് ആവി കയറ്റി നന്നായി വെന്ത ശേഷം,പച്ചവെളിച്ചെണ്ണ,കറിവേപ്പില ചേർത്ത് കുഴച്ചെടുക്കുക....

മീൻ കറി /കടുമാങ്ങ അച്ചാർ ഒക്കെ കൂട്ടി ഇത് കഴിക്കാൻ നല്ലതാണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم