കൂന്തൽ / കണവ റോസ്റ്റ് (Squid Roast)
By : Anu Thomas
കണവ റിങ്ങ്സ് ആയി മുറിച്ചത് മഞ്ഞൾ, മുളക് ,ഉപ്പു പുരട്ടി 1/2 മണിക്കൂർ വച്ചിട്ട് വെള്ളം ചേർത്ത് വേവിക്കുക. (കൂടുതൽ വേവിക്കാതെ നോക്കുക) .ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി , വെളുത്തുള്ളി,പച്ച മുളക് വഴറ്റിയ ശേഷം (ഉപ്പു) മുളക്, കുരുമുളക് പൊടികൾ ചേർക്കുക. തക്കാളി മുറിച്ചത് ചേർത്ത് ഇളക്കുക.അത് വെന്തു കഴിഞ്ഞാൽ ഒരു നുള്ള് ഗരം മസാല, കറി വേപ്പില ചേർത്ത് ഇളക്കി അടച്ചു വച്ച് കുറച്ചു കഴിഞ്ഞു ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post