കപ്പയിട്ടു വച്ച ചിക്കന്‍ കറി 
By : Lincy Nirmal
1സവാള - 2 എണ്ണം 
2പച്ചമുളക് -6 എണ്ണം
3വെളുത്തുള്ളി -3 അല്ലി 
4വേപ്പില -കുറച്ച്‌
5ഇഞ്ചി - കുറച്ച്‌



6 മുളക് പൊടി-1 ടീസ്പൂണ്‍ നിറച്ച്
7 മല്ലി പൊടി - 1 /2 ടീസ്പൂണ്‍
8 മഞ്ഞള്‍ പൊടി - കുറച്ച്‌
9 കുരുമുളക് പൊടി - കുറച്ച്‌
10 ഏതെങ്കിലും നോണ്‍ വെജ് മസാല - 1 /2 ടീസ്പൂണ്‍
11 ചിക്കന്‍ -1kg
12 കപ്പ - ചെറുതാക്കി അരിഞ്ഞത് 250 gm

പാകം ചെയ്യുന്ന വിതം

ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 1 - 5 ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക .സവാള നല്ല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ 6 -10 ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. കുറച്ച്‌ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിടണം.തിളക്കുമ്പോള്‍ ചിക്കനും കപ്പയും ചേര്‍ക്കുക .നന്നായി വേവിക്കുക .വെള്ളം അതികമില്ലാതെ കുറച്ച്‌ ഗ്രേവി ആക്കിയെടുക്കുക.ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ബെസ്റ്റ് ആണ് 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم