പത്തിരി
By : Sachu Richu
അരിപ്പൊടി _ 2 കപ്പ്
ഉപ്പ് , വെള്ളം -
ആവിശ്യത്തിന്
വെളിച്ചെണ്ണ - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ കുറച്ച് വെളളം തിളപ്പിക്കുക. പൊടി വഴറ്റാൻ പാകത്തിന് . വെളളം അധികമാവാതിരിക്കാനും കുറയാതിരിക്കാം ശ്രദ്ധിക്കണം , കുറച്ച് തിളച്ച വെളളം എടുത്ത് വെച്ചോളൂ പൊടി ഇടും മുമ്പ് . ആ വിശ്യമുണ്ടെങ്കിൽ ഒഴിച്ച് കൊടുക്കാം.
വെള്ളത്തിലേക്ക് ആവിശ്യത്തിന് ഉപ്പും അൽപം വെളിചെണ്ണയും ചേർക്കുക. നന്നായി തിളച്ച ശേഷം പൊടി കുറേശെ ഇട്ട് വഴറ്റുക. വെന്ത ശേഷം പരന്ന പാത്രത്തിലേക്കോ മുറത്തിലേക്കോ മാറ്റി; ഇളം ചൂടോടെ കുഴച്ച് എടുക്കാം. നന്നായി കുഴച്ച ശേഷം ചെറിയ ഉരുളകളാക്കി പരത്തി ചുട്ടെടുക്കാം. ചിക്കൻ കറിയോ ബീഫ് കറിയോ ഒക്കെ കൂട്ടി കഴിക്കാം. തേങ്ങ വറുത്തരച്ച കറി ആണെങ്കി ബെസ്റ്റാ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم