ലിവര്‍ ഫ്രൈ
By : Sadiya Usman
1 . ലിവര്‍-- അരക്കിലോ
2 . മുളകുപൊടി-- മൂന്നു ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി-- അര ചെറിയ സ്പൂണ്‍
ഉപ്പ്,വെള്ളം-- പാകത്തിന്
3 . വെളിച്ചെണ്ണ-- രണ്ടു ചെറിയ സ്പൂണ്‍
4 . ചുവന്നുള്ളി കഷണങ്ങളാക്കിയത്-- 10
പച്ചമുളക് കീറിയത്-- നാല്
ഇഞ്ചി (ചതച്ചത്)-- രണ്ടിഞ്ചു കഷണം
വെളുത്തുള്ളി (ചതച്ചത്)-- 10 അല്ലി
കറിവേപ്പില-- രണ്ടു തണ്ട്
5 . തക്കാളി (വലിയ ചതുര കഷണങ്ങളായി അരിഞ്ഞത്)-- രണ്ട്
6 . കുരുമുളക് പൊടി--ഒരു ചെറിയ സ്പൂണ്‍
മല്ലിയില അരിഞ്ഞത്-- രണ്ട് വലിയ സ്പൂണ്‍

പാകം ചയ്യുന്ന വിധം.

ലിവര്‍ വൃത്തിയാക്കിയത് , രണ്ടാമത്തെ ചേരുവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്ത് നന്നായിട്ട് വഴറ്റുക. ഉള്ളി നന്നായി വഴന്ന ശേഷം തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ ലിവര്‍ വേവിച്ചതും വെന്ത ചാറും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക. നന്നായി വരണ്ടു എണ്ണ തെളിയുമ്പോള്‍ കുരുമുളകുപൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم