പഴപ്പായസം
By : Syam CG
നേന്ത്രപ്പഴം ~ 1 കി.ഗ്രാം
ശർക്കര ~ 500 ഗ്രാം
നെയ്യ് ~ 250 ഗ്രാം
നാളികേരം (കൊട്ടത്തേങ്ങ നുറുക്കി നെയ്യിൽ വറുത്തത്) ~ 5 എണ്ണം
ഏലക്കായ ~ 10 എണ്ണം
ജീരകം പൊടിച്ചത് ~ 25 ഗ്രാം
കശുവണ്ടിപ്പരിപ്പ് ~ 50 ഗ്രാം
ഉണക്കമുന്തിരി ~ 25 ഗ്രാം

നേന്ത്രപ്പഴം തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി ചുവപ്പുനിറം വരുന്നതുവരെ വേവിക്കുക. ഇത് ഗ്രെയിന്ററിലിട്ട് കട്ടയില്ലാതെ അരച്ചെടുക്കണം. ഉരുളി അടുപ്പത്തുവെച്ച് അരച്ച പഴം അതിലിട്ട് വെള്ളം വലിയുന്നതുവരെ വരട്ടുക. വെള്ളം വലിഞ്ഞുകഴിഞ്ഞാൽ നെയ്യും ശർക്കരയും ചേർക്കാം. അടിയിൽ പിടിക്കാതെ വരട്ടി പാകമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. നാളികേരം പിഴിഞ്ഞ് ഒന്നാം പാൽ മാറ്റി വെച്ച് രണ്ടാം പാൽ വരട്ടിയ പഴത്തിൽ ഒഴിച്ച് തിളപ്പിക്കുക. വാങ്ങിവെച്ച ശേഷം ഒന്നാംപാൽ ഒഴിക്കുക. കൊട്ടത്തേങ്ങ വറുത്തതും ഏലക്കായ, ജീരകം, കശുവണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും പായസത്തിനു മീതെ വിതറി അലങ്കരിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم