ചുട്ടുള്ളി ഫിഷ് ഫ്രൈ
By : Sherin Reji
നമ്മുടെ കള്ള് ഷാപ്പ് ബീഫ് ഫ്രൈ എല്ലാർക്കും ഇഷ്ടമായത്തിൽ പെരുത്ത് സന്തോയം... ഇന്നും ഇച്ചിരി വ്യത്യസ്തമായൊരു വിഭവമാണ്... 

ദോണ്ടില്ലേ ഈ പടത്തിൽ ഇരിക്കുന്നെ 500 gm ഉള്ളൊരു നെയ്മീൻ പീസ് ആണ്.. മുറിക്കാനൊന്നും മിനക്കെട്ടില്ല... ഒറ്റ പീസായി തന്നെ വറുതെടുത്തു... 

നിങ്ങള്ക്ക് വേണെങ്കിൽ മീൻ സാധാരണ പോലെ മുറിച്ചു വറുക്കാം... ഇച്ചിരി adventure ഒക്കെ ഇഷ്ടപ്പെടുന്നവർ മുറിക്കാനൊന്നും നിൽക്കേണ്ട... എന്നാ തുടങ്ങാം???

മീന്‍ നെയ്മീൻ/(അയക്കൂറ) 500 ഗ്രാം
നാരങ്ങാ നീര് - 1/2 ടേബിൾ സ്പൂൺ
ഉപ്പ്

മീൻ നാരങ്ങാ നീരും ഉപ്പും പുരട്ടി ഒരു ഭാഗത്തേക്ക് വച്ചോ...

ചുവന്നുള്ളി 200 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
ഇഞ്ചി അര ഇഞ്ച് കഷണം
വെളുത്തുള്ളി അഞ്ച് ചുള
കറിവേപ്പില ഒരു ഇതള്‍

ഇതെല്ലാം കൂടി വെളിച്ചെണ്ണ ചൂടാക്കി ഒന്ന് വഴറ്റി എടുക്കാം.. പച്ച മണം മാറി മസാല വഴന്നു വരണം...

പുളി വെള്ളം ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍

വഴറ്റിയ മസാല പുളി വെള്ളവും പൊടികളും ചേർത്ത് തരു തരുപ്പായി
അരച്ചെടുത്തോ... ഉപ്പ് പാകത്തിന് ചേർത്തോ... മീനിൽ ഉപ്പു പുരട്ടിയിട്ടുണ്ടെന്നു മറക്കല്ലേ... അവസാനം ഉപ്പ് മീൻ കൂട്ടേണ്ടി വരും..

മീനിൽ നന്നായി അരപ്പ് പുരട്ടി വെളിച്ചെണ്ണയിൽ വറുതെടുക്കാം...
ചെറുതായിട്ടാണ് മുറിച്ചതെങ്കിൽ തലങ്ങും വിലങ്ങും മറിച്ചിട്ടു പെട്ടന്ന് വറുതെടുക്കാം...

ഇനി മീൻ മുഴുവനോടെ വറുക്കുന്നവരോട്- ആദ്യം ചെറിയ തീയിൽ ഒരടപ്പു വച്ച് അടച്ചു രണ്ടു സൈഡും വറുക്കാം.. എങ്കിലേ മീനിന്റെ ഉള്ള് വേവൂ... ഇനി തീ കൂട്ടി ഒരു സൈഡ് മൊരിയുമ്പോൾ തിരിച്ചിടാം... സൂക്ഷിച്ചു വേണം ഇല്ലേൽ ചട്ടിയിലെ എണ്ണ നമ്മുടെ മുഖത്തിരിക്കും...

ചെറിയൊരു ട്വിസ്റ്റ് ന് വേണ്ടി ഞാൻ 2 നുള്ളു ഗരം മസാലയും ചേർത്തിരുന്നു...
എന്നാ പിന്നേ തുടങ്ങുവല്ലേ???

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم