ചെട്ടിനാട് സ്റ്റൈൽ അയല ഫ്രൈ
By : Sherin Reji
റെസിപി വായിക്കുമ്പോ തന്നെ ഒരു മസാല മണം വരുന്നില്ലേ?? അതാണ് ചെട്ടിനാട് ഫ്രൈ... മീൻ വറുത്താൽ വീട്ടിലുള്ളോരൊക്കെ ഒന്നറിയും..

അയല 1

സാമാന്യം നല്ല വലിപ്പമുള്ള അയല ആണിത്.. വൃത്തിയാക്കി തലയുടെ കൊണ്ടയും വാലും കളയാതെ ഉപ്പും നാരങ്ങാനീരും ചേർത്ത് കഴുകി നന്നായി വരഞ്ഞു വെക്കാം...

മീൻ നന്നായി വരഞ്ഞെങ്കിലെ ഉള്ളിലൊട്ടു മസാല ഇറങ്ങി ചെല്ലൂ.. അതോണ്ട് അറഞ്ചം പുറഞ്ചം വരഞ്ഞെടുത്തോ...

ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി -3
കൊച്ചുള്ളി- 2
മുളകുപൊടി - 1/2 ടീ സ്പൂൺ
കുരുമുളക് പൊടി-1/4 ടി സ്‌പൂൺ
മഞ്ഞൾപൊടി
പച്ച മല്ലി - 1/4 ടീ സ്പൂൺ
പെരുംജീരകം പൊടിച്ചത്- 1/4 ടീ സ്പൂൺ
കറി വേപ്പില -1 തണ്ട

പച്ച മല്ലി ഇച്ചിരി വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ചെടുത്തോ... ഇതും മേളിൽ പറഞ്ഞിരിക്കുന്നതെല്ലാം കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുത്തോ...

ഈ അരപ്പ് ആവശ്യത്തിന് ഉപ്പും 5,6 തുള്ളി വെളിച്ചെണ്ണയും ചേർത്ത് മീനിൽ നന്നായി കൈ കൊണ്ട് പിടിപ്പിക്കണം.. മീൻ വരഞ്ഞതിലും മീനിന്റെ ഉള്ളിലും നന്നായി അരപ്പ് പുരട്ടണം...

ഒരു 15 മിനിറ്റ് അങ്ങനെ ഇരുന്നോട്ടെ... ഇനി വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തീ കുറച്ചു അയല എണ്ണയിലേക്കിടാം... അരപ്പ് പൊട്ടി തെറിക്കാതെ സൂക്ഷിക്കണാട്ടാ...

രണ്ടു സൈഡും നന്നായി മൊരിച്ചെടുത്തോ... നല്ല മസാല മണം മൂത്തു വരുമ്പോൾ മീൻ തിരിച്ചിടണം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم