വെജ് റോൾ
By : Sachu Richu
മൈദ - 2 cup
മുട്ട - I
അപ്പസോഡ - ഒരു നുള്ള്
ഉപ്പ് - ആവിശ്യത്തിന്
സവാള - 3
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് - 1 സ്പൂൺ
ഉരുളകിഴങ്ങ് - 2
കാരറ്റ് - 3
ബീൻസ് - 100 grm
ഗ്രീൻപീസ്- 100
മഞ്ഞൾ പൊടി - അര ടീ സ്പൂൺ
പച്ചമുളക് - 3
മുളക് പൊടി - അര ടീ സ്പൂൺ
കുരുമുളക് പൊടി - ആവിശ്യത്തിന്
മല്ലി പൊടി - 1 സ്പൂൺ
ഗരം മസാല - അര ടീ സ്പൂൺ
വെളിച്ചെണ്ണ
വേപ്പില , മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ച പച്ചക്കറികൾ വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർക്കുക. മസാല പൊടികളും ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കുക.

മൈദയിലേക്ക് ആവിശ്യത്തിന് ഉപ്പും അപ്പസോഡയും , ഒരു മുട്ടയും ചേർത്ത് കുഴച്ച് വെക്കുക. ഇത് ചപ്പാത്തി പോലെ പരത്തി അതിൽ വേവിച്ച പച്ചക്കറികൾ നിറച്ച് റോൾ ആക്കി എടുക്കുക. മൈദ കൊണ്ട് പശ ഉണ്ടാക്കി വശങ്ങൾ ഒട്ടിച്ചെടുക്കാം. ഇത് എണ്ണയിൽ വറുത്ത് കോരി തക്കാളി സോസിനൊപ്പം വിളമ്പാം.
[റോൾ മുട്ടയിൽ മുക്കി റസ്ക്ക് പൊടിയിൽ ഉരുട്ടി യെടുത്തും പൊരിച്ചെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم