കൊഞ്ച് മസാല
By : Meera Vinod

കൊഞ്ച് -അര കിലോ
സവാള - 2
തക്കാളി -1
പച്ചമുളക് -3
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 1സ്പൂണ്‍
വെളിച്ചെണ്ണ
മുളക് പൊടി -1സ്പൂണ്‍
കുരുമുളക് പൊടി -കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍
ഗരംമസാല -അര സ്പൂണ്‍
മല്ലി ഇല
ഉപ്പ്

കൊഞ്ച് കഴുകി വൃത്തിയാക്കി അര സ്പൂണ്‍ മുളക് പൊടി,മഞ്ഞള്‍പൊടി,ഉപ്പ് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് പുരട്ടി കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെളിച്ചെണ്ണയില്‍ ചെറുതായി മൊരിച്ചെടുക്കുക.ആ നോണ്‍സ്റ്റിക്ക് പാനില്‍ തന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക.സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക നന്നായി മൂക്കുബോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക .തക്കാളി ഉടഞ്ഞ് കുഴഞ്ഞ പരുവം ആകുബോള്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കുക കൊഞ്ച് ചേര്‍ത്ത് ഇളക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ച് വക്കുക കറി കട്ടി ആകുബോള്‍ മല്ലിയില ചേര്‍ത്ത് ഇളക്കുക തീ ഓഫ് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم