മത്തി തോരൻ..
By : Sherin Reji
എന്റെ അനിയന്റെ മത്തി പ്രിയം ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.. രാവിലെ മീൻ വാങ്ങാൻ വിട്ടാൽ നല്ല നെയ്മീൻ കണ്ടാലും ചെക്കൻ മത്തിയേ വാങ്ങൂ..
അമ്മ കണ്ണുരുട്ടിയാ അപ്പൊ തട്ടി വിടും. "സത്യമായിട്ടും അവിടെ വേറെ നല്ല മീനൊന്നും ഇല്ലാരുന്നു.. ഞാൻ നല്ലോണം നോക്കിതാ... " .
കുഞ്ഞു മത്തി പീര വക്കാൻ നല്ല രുചിയാ.. കുറച്ചു മോര് കറിയും കൂടി ഉണ്ടേൽ ഊണ് കുശാൽ...
മീൻ - 1/2 കിലോ
കുടം പുളി - 4 കഷ്ണം
തേങ്ങാ ചിരവിയത് - അര മുറി
കൊച്ചുള്ളി - 5,6
പച്ച മുളക് - 3
വെളുത്തുള്ളി -2 അല്ലി
കറി വേപ്പില
കുടംപുളി വെള്ളത്തില്‍ കുതിര്‍ക്കുക. തേങ്ങ ചിരകിയതും ചുവന്നുള്ളി കീറിയതും പച്ചമുളക് അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു തണ്ടു കറി വേപ്പിലയും അരക്കല്ലിൽ ഒന്ന് ചെറുതായി ഒതുക്കി എടുക്കാം..
തേങ്ങാ അരഞ്ഞു പോവാൻ പാടില്ല.. ഒന്ന് ചതഞ്ഞാൽ മതി.. കൊച്ചുള്ളി യും അരയാതെ ചതച്ചാൽ മതി.. മീൻ തോരൻ കഴിക്കുമ്പോൾ ഇടക്കിടടക്കു ഈ കൊച്ചുള്ളി കഷ്ണങ്ങൾ കഴിക്കാൻ നല്ല സ്വാദാണ്...
ഇനി മൺ ചട്ടി അടുപ്പില്‍ വച്ചു അരച്ച് വച്ച അരപ്പും മീൻ ചെറുതായി മുറിച്ചതും ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, 2 പച്ചമുളക് ചരിച്ചു കീറിയതും, 10 കൊച്ചുള്ളി കീറിയതും, കുടം പുളിയും 2 തണ്ടു കറി വേപ്പിലയും ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി ഒന്ന് പതം വരുത്താം..
ആവശ്യത്തിന് വെള്ളമൊഴിച്ചു വേവാൻ വച്ചോളൂ.. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ പച്ച വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്ത് വാങ്ങാം...
വാൽ കഷ്ണം ; മീൻ പീര വെന്ത വെള്ളത്തിന് ഒരു പ്രേത്യേകത സ്വാദാണ്... വേവാൻ ആവശ്യത്തിലും കൂടുതൽ വെള്ളം ചേർത്ത് മീൻ പീര വേവിക്കാം... വെന്തു കഴിഞ്ഞാൽ ബാക്കിയുള്ള ചാറ് മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം... പീര ഡ്രൈ ആയി മാറ്റാം... നല്ല ഉപ്പും പുളിയും തേങ്ങാ അരച്ച അരപ്പിന്റെ സ്വാദുമുള്ള ഈ ചാറു കൂട്ടി 2 പ്ലേറ്റ് ചോറ് സുഖമായി കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes