By : Shahina Zahir
ആവശ്യമുള്ള സാധനങ്ങള്‍
ശേരി മീന്‍ - 1
കട്ടിതെങ്ങാപ്പല്‍ - 1/2 cup
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി -1 ts
കുരുമുളക് പൊടി - 1 ts
മഞ്ഞള്‍പൊടി - 1/2 ts
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - "
തേങ്ങാപാല്‍ ഒഴികെ ഉള്ള സാദനങ്ങള്‍ അരച് മീനില്‍ പുരട്ടി ഒരുമണികൂര്‍ വെക്കുക.എന്നിട്ട് ഒരു ഫ്രൈ പാനില്‍ രണ്ടു ടാബില്സ്പൂന്‍ എണ്ണ ഒഴിച് ചൂടാകി മീന്‍ ഇരു വശവും ചെറുതായി ഫ്രൈ ചെയ്തു മാറ്റുക
അലൂമിനിയം ഫോയിലില്‍ ഈ മീന്‍ വെച്ച് പൊതിഞ്ഞു ഫ്രൈ പാനില്‍ വെച്ച് അടച് തിരിച്ചും മറിച്ചും അമര്‍ത്തി വേവിക്കുക.
ചെറിയ ഉള്ളി - 1/2 cup
പച്ച മുളക് - 5 എണ്ണം വട്ടത്തില്‍ അരിഞ്ഞത്
ഇഞ്ചി - 1 ചെരിതായി അരിഞ്ഞത്
കറിവേപ്പില - ആവശ്യത്തിന്
ഫ്രൈ പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് അറിഞ്ഞു വെച്ച ചേരുവകള്‍ വഴറ്റി കോരി വെക്കുക .അതെ പാനില്‍ പൊള്ളിച്ച മീന്‍ പൊതിയില്‍ നിന്ന് മാറ്റി വെക്കുക .ഇതിനു മുകളില്‍ വഴറ്റിയ കൂട്ടും തേങ്ങ പാലും ഒഴിച്ച് ചെറു തീയില്‍ ഇട്ടു വറ്റിക്കുക .
അരപ്പ് മൊരിഞ്ഞു മീനില്‍ പൊതിഞ്ഞു ഇരിക്കുന്ന പാകത്തിന്ന് വാങ്ങി ഉപയോകിക്കം .
NB :വാഴ ഇല ഉണ്ടെങ്കില്‍ വളരെ നല്ലത്
ഇത് ഏതു മീനില്‍ വേണമെങ്കിലും പരീക്ഷിക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes