മാമ്പഴ പുളിശ്ശേരി...
By : Preetha Mary Thomas
നാടൻ മാമ്പഴം 4
പച്ചമുളക് 3
മഞ്ഞള് പൊടി 1 ടീസ്പൂണ് 

അരപ്പിന്

തേങ്ങ ചിരകിയത് 1/2 കപ്പ്
വെളുത്തുള്ളി 3 അല്ലി(നിർബന്ധമില്ല )
ജീരകം 1/4 ടീസ്പൂണ്
തൈര് 1/2 കപ്പ്
ഉപ്പ്

വറുത്തിടാന്

വറ്റല് മുളക് 2
കറിവേപ്പില
ചെറിയ ഉള്ളി 2
ഉലുവ ഒരു 1/4 ടീസ്പൂണ്
മുളകുപൊടി 1 ടീസ്പൂണ്

തൊലി ഉരിഞ്ഞെടുത്ത മാമ്പഴം ,രണ്ടായി പിളർന്ന പച്ചമുളക് ,ഉപ്പ് ഇവയും കുറച്ച് വെള്ളവും ചേ്ത്ത് വേവാൻ വെക്കുക...വെന്തു വരുമ്പോള് വെണ്ണ പോലെ അരച്ചെടുത്ത അരപ്പ് ചേർത്ത് തിള വരുമ്പോള് വാങ്ങി തണുത്തു വരുമ്പോള് തൈര് ചേർക്കാം...

വറുക്കാനുള്ള ചേരുവകള് വറുത്ത ശേഷം തീ നിർത്തി മുളകുപൊടി ചേർക്കാം
ഇതിലേക്ക് കറി ഒഴിച്ച് ഇളക്കി യോജിപ്പിക്കാം....

കഴിക്കുമ്പോള് മാമ്പഴം പരിസരം മറന്ന് ആസ്വദിച്ച് കഴിക്കാന് മറക്കണ്ട..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم