അയല കറി
By : Sadiya Usman
അയല മീന്‍ --8 കഷണം
ചെറിയ ഉള്ളി --20 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി --5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നുറുക്കിയത് --അര ടീസ്പൂണ്‍
പച്ചമുളക് --3 എണ്ണം
തക്കാളി --ഒന്ന്(ചെറുത്‌)
പുളി --ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍(അരക്കപ്പ് വെള്ളത്തില്‍ പിഴിഞ്ഞെടുക്കുക)
ഉലുവ --അര ടീസ്പൂണ്‍
വലിയ ജീരകപ്പൊടി --ഒരു നുള്ള്
മുളകുപൊടി --2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി --അര ടീസ്പൂണ്‍
മല്ലിപൊടി --2 ടീസ്പൂണ്‍
എണ്ണ --രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില --ഇഷ്ടാനുസരണം

വെളിച്ചെണ്ണയില്‍ ഉലുവയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് ചെറിയഉള്ളി, ഇഞ്ചി, തക്കാളി,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക.വഴന്നു വന്നാല്‍ പൊടികളും ഉപ്പും ചേര്‍ത്ത് പച്ചമണം പോകുന്നവരെ വീണ്ടും വഴറ്റുക. ഇതിലേക്ക് പുളിവെള്ളം ഒഴിച്ചു തിളച്ചു വന്നാല്‍ മീന്‍ കഷ്ണം ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم