നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് കുത്തരി ചോറ്. നല്ല പാലക്കാടൻ മട്ടയുടെ ചോറ് ഉണ്ടെങ്കിൽ ഒരു അച്ചാറ് മാത്രം മതി വയറു നിറയെ തൃപ്തിയോടെ ഉണ്ണാൻ, അല്ലെ... 
By : Josmi Treesa
ഈ കുത്തരി അധികം കൊഴുപ്പ് പിടിക്കാതെ perfect ആയി എങ്ങനെ കുക്കെറിൽ വേവിച്ചെടുക്കാം എന്ന് പറയട്ടെ.... പലർക്കും അറിയാമായിരിക്കും എന്നാലും അറിയാത്തവർക്ക് ഇരിക്കട്ടെ. അരി കഴുകി കുക്കെറിൽ ഇട്ടു കുറച്ചധികം വെള്ളം ഒഴിച്ച് മീഡിയം ഹൈ ഫ്ലേമിൽ വേവിക്കാൻ വെക്കുക. ( വെള്ളം അധികം വേണം വെന്തു വരുമ്പോൾ തിങ്ങി പോകരുത് ).ഒരു വിസിൽ വരുമ്പോൾ കൃത്യം 5 മിനിറ്റ് സിമ്മിൽ വെച്ച ശേഷം ഓഫ്‌ ചെയ്യുക. വേറെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ വെക്കുക. 30 മിനിറ്റ് കഴിയുമ്പോൾ കുക്കെർ തുറന്നു ചോറ് അരിപ്പ തവി വെച്ചു കോരി ഊറ്റി, തിളപ്പിച്ച്‌ വെച്ചിരിക്കുന്ന വെള്ളത്തിലേക്ക്‌ ഇട്ടു ഊറ്റി എടുക്കുക.
ഒരു മണിക്കൂർ കൊണ്ട് തീരെ കൊഴുപ്പ് പിടിക്കാത്ത perfect ചോറ് റെഡി. ചോറ് റെഡി ആവുന്ന സമയത്ത് ഒന്നോ രണ്ടോ കറിയും ഉണ്ടാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم