ഉള്ളി തീയല്‍
By Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍ :
ചുമന്നുള്ളി -1 കപ്പു
വറുക്കാന്‍ വേണ്ടത് : -
തേങ്ങ - അര മുറി
വറ്റല്‍ മുളക് – 3-4 എണ്ണം
കൊത്തമല്ലി - ½ ടേബിള്സ്പൂണ്‍
ചുമന്നുള്ളി - 3 – 4 എണ്ണം
കറിവേപ്പില – 2 ഇതള്‍
മല്ലി പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്പൊിടി – ¼ ടീസ്പൂണ്‍
താളിക്കാന്‍ :-
കടുക് – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 1 – 2
കറിവേപ്പില
എണ്ണ , ഉപ്പു വെള്ളം – ആവശ്യത്തിനു
വാളന്‍പുളി -നെല്ലിക വലുപ്പത്തില്‍ കാല്‍ കപ്പു വെള്ളത്തില്‍ കുറച്ചു സമയം ഇട്ട് വെക്കുക
തയ്യാറാക്കുന്ന വിധം
ആദ്യമേ തേങ്ങ വറുത്തു വെക്കാം. അതിനായി ഫ്രയിംഗ് പാനില്‍ കൊത്തമല്ലിയും, വറ്റല്‍മുളകും ഇട്ട് നന്നായി ചൂടാക്കുക, എണ്ണ ഒഴിക്കരുത്.
അതിനു ശേഷം തേങ്ങ ,ചുമന്നുള്ളി ,കറിവേപ്പില എന്നിവ ചേര്ത്ത് ബ്രൌണ്‍ നിറം ആകുന്നതു വരെ വറുക്കുക . കരിഞ്ഞു പോകാതെ നോക്കണം .
തീ ഓഫ് ചെയ്തതിനു ശേഷം മല്ലിപ്പൊടിയും, മുളകുപൊടിയും, മഞ്ഞള്‍ പൊടിയും ചേര്‍ത്തു തണുക്കാന്‍ വെക്കുക .
ഈ കൂട്ടു നന്നായി അരച്ച് വെക്കുക .
ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുമന്നുള്ളി ചേര്‍ത്തു നന്നായി വഴറ്റുക. ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക.
ഇതിലേക്ക് തേങ്ങയുടെ കൂട്ടും , പുളിവെള്ളവും ചേര്‍ത്തു കുറച്ചു സമയം വേവിക്കുക .
വേണമെങ്കില്‍ കുറച്ചു വെള്ളം കൂടി ചേര്‍ത്തു തീ ഓഫ് ചെയ്യാം . അധികമാകരുത് , തീയല്‍ കുറുകിയിരിക്കണം
ഈ കറിയിലേക്ക് കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും താളിച്ചു ചേര്‍ക്കുക .
ചൂടുചോറിന്റെ കൂടെ നല്ല ഒരു സൈഡ് ഡിഷ് ആണ് ഉള്ളിതീയല്‍.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes