തേങ്ങാപാല്‍ ദോശ
By : Manu Sathyan
രുചികരമായ ഒരു നാലുമണി പലഹാരമാണ് തേങ്ങാപാല്‍ ദോശ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീട്ടില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ് ഇത്. മൈദയും തേങ്ങാപാലും കോഴിമുട്ടയുമെല്ലാം നമ്മുടെ വീടുകളില്‍ സാധാരണമാണല്ലോ…ഇനി എങ്ങിനെയാണ് തേങ്ങാപാല്‍ ദോശ ഉണ്ടാക്കുന്നതെന്ന് നോക്കാം…
ചേരുവകള്‍
മൈദ- രണ്ട് കപ്പ്
കോഴിമുട്ട – രണ്ടെണ്ണം
പഞ്ചസാര- കാല്‍ കപ്പ്
തേങ്ങാപാല്‍- 1 മുറി തേങ്ങയുടേത് (1 ഗ്ലാസ്)
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മൈദപൊടിയില്‍ കോഴിമുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നേര്‍മ്മയായി ദോശമാവിന്റെ പാകത്തിന് നേര്‍മ്മയായി കലക്കുക. ഇത് ചൂടായ കല്ലില്‍ പരത്തി ദോശ ചുട്ടെടുക്കുക. ഒരു തവണ തിരിച്ചിട്ട ശേഷം പ്ലേറ്റിലേക്ക് മാറ്റിവെക്കാം. ഇങ്ങനെ ചുട്ടെടുക്കുന്ന ഓരോ ദോശയിലും തേങ്ങാ പാല്‍ അല്‍പാല്‍പമായി ഒഴിക്കുക. എന്നിട്ട് അതിനു മുകളില്‍ പഞ്ചസാരയും വിതറിയതിന് ശേഷം മടക്കിവെച്ച് കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم