തട്ടുക്കട മുട്ട ഓംലറ്റ്
By : Sukumaran Nair
നല്ല ഭക്ഷണം നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങളുടെ
കൺമുമ്പിൽ തയാറാക്കി നൽകുന്ന , ഒരു തട്ടുകട നടത്തുന്ന വ്യക്തിയാണ് ഞാൻ.


നമ്മുടെ വീടുകളിൽ ഓംലറ്റ് ഉണ്ടാകുന്ന രീതിയിൽ തന്നെയാണ് തട്ടുക്കടകളിലും ഓംലറ്റ് ഉണ്ടാക്കുന്നത് . ഇതിൽ അത്ര വലിയ മഹാരഹസ്യങ്ങളൊന്നുമില്ല.
രുചിയും മണവും വരുന്ന വഴി ഇങ്ങനെയാണ് ; ഓംലറ്റ് ഉണ്ടാക്കുന്ന പാത്രത്തിൽ വേറെയൊന്നും ഉണ്ടാക്കാറില്ല.
പാക്കറ്റുകളിൽ കിട്ടുന്ന വെളിച്ചെണ്ണ ഉപയോഗിക്കാറില്ല .പകരം മില്ലുകളിൽ നിന്നും വെളിച്ചെണ്ണ നേരിട്ട് വാങ്ങും .
എണ്ണ കുറച്ച് അധികം ഉപയോഗിയ്ക്കുo .ഒരു മുട്ടയ്ക്ക് ഏതാണ്ട് ഒരു വലിയ സ്പൂൺ.
സവാളയും പച്ച മുളകും finally chopped ആയിരിക്കുo തീ medium Flame ആയിരിയ്ക്കും.
ആകെയുള്ള വ്യത്യാസം ഇതിൽ തൂകുന്ന പൊടിയാണ് . പിരിയൻ മുളകും കുരുമുളകും സമം ചേർത്ത് ചൂടാക്കി പൊടിച്ചതിൽ
ഇറച്ചി മസാല [ പട്ട , ഗ്രാമ്പു , ഏലം ] ചൂടാക്കി പൊടിച്ചത് ഒരു നുള്ള് ചേർക്കുo. അത്ര തന്നെ .

വീട്ടിൽ ഇത് ഒന്നു പരീക്ഷിക്കുക

ഒരു കപ്പിൽ ഒരു മുട്ട ,ഒരു നുള്ള് ഉപ്പ് ,ഒരു നുള്ള് പഞ്ചസാര , ഒരു വലിയ സ്പൂൺ പാൽ അല്ലെങ്കിൽ വെളളം അര ചെറിയ സ്പൂൺ കോൺഫ്ളവർ
ഒരു വലിയ സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് ,അവശ്യമെങ്കിൽ പച്ചമുളക് അറിഞ്ഞത് ,അഞ്ച് തുള്ളി വെളിച്ചെണ്ണയും ചേർത്ത് ഒരു വലിയ കട്ടിയുള്ള സ്പൂൺ ഉപയോഗിച്ച് നന്നായി പതപ്പിക്കുക
ശേഷം ചൂടാക്കിയിട്ടിരിക്കുന്ന നോൺ സ്റ്റിക് പാനിൽ അല്പം വെളിചെണ്ണ ഒഴിച്ച് ചുറ്റിച്ച ശേഷം അടിച്ച് വെച്ചിരിക്കുന്ന മുട്ട കൂട്ട് ഒഴിച്ച് , സ്പൂൺ ഉപയോഗിച്ച് കനം കുറച്ച് നിരത്തുക വെന്തു വരുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഓംലറ്റിന്റെ വശങ്ങളിൽ ഇറ്റിക്കുക .അപ്പോൾ അരികുകൾ പൊങ്ങി വരുന്നത് കാണാം, അപ്പോൾ മറിച്ചിടുക , വെന്തു കഴിഞ്ഞ ശേഷം പൊടി തൂകി ചൂടോടെ കഴികുക .

വാൽക്കഷണം

1 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

  1. i like this site so much as the dishes in this site are very easy to make in our everyday busy life

    ردحذف

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم