ഇറച്ചി അട 
By : Sadiya Usman
1 ചേരുവകള്‍
മൈദ--1 കപ്പ്‌
ഉപ്പു--പാകത്തിന്
വെള്ളം --പാകത്തിന് 

ചെയ്യേണ്ട വിധം
ചപ്പാത്തി മാവിന്‍റെ പാകത്തില്‍ കുഴക്കുക
മാവു ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക

2 മാസലകൂടിന്
എല്ലില്ലാത്ത ചിക്കന്‍ --200 ഗ്രാം
സവാള --1 എണ്ണം
ഇഞ്ചി അരച്ചത്--1 സ്പൂണ്‍
പച്ചമുളക്--3 എണ്ണം
മഞ്ഞള്‍പൊടി--¼ ടീസ്പൂണ്‍
മുളക്പൊടി--½ ടീസ്പൂണ്‍
ഗരം മസാല--½ ടീസ്പൂണ്‍
എണ്ണ --വറുക്കാന്‍

ചെയ്യേണ്ട വിധം

ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചിക്കന്‍ വേവിച്ചെടുക്കുക . ശേഷം പൊടിച്ചു വെക്കുക
നോണ്‍ -സ്ടിക് പാനില്‍ എണ്ണ ഒഴിച്ച് സവാളയും ഇഞ്ചിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നയിവഴട്ടുക.
അതില്‍ പൊടിച്ച ചിക്കന്‍ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക , എന്നിട്ട് ഗരം മസാലയും മുളക്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക .
നന്നായി വഴറ്റിയ ശേഷം . തണുക്കാന്‍ മാറ്റിവെക്കുക .

പാകം ചെയ്യേണ്ട വിധം

പരത്തിയ മാവില്‍ മസാല കൂടു നിറക്കുക. അടപോലെ മടക്കി വെക്കുക
ചൂടായ എണ്ണയില്‍ വറുത്ത് കോരുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم