ചീമ ചക്ക തീയൽ -
By : Anuja Ambili
ഈ ഗ്രൂപ്പിൽ എന്റെ ആദ്യത്തെ പോസ്റ്റാണിത് .പാചകത്തോടുകുറച്ചു താല്പര്യം ഉള്ളതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിൽ വരുന്ന മിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് .പിന്നേ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി പരിക്ഷണം നടത്തി വിജയിപ്പിച്ച വിഭവം കൂടിയാണിത് .ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആ ണ് അത് സംഭവിച്ചത് ,അച്ചാമ്മ പറഞ്ഞു തന്നു ഞാൻ ചെയ്തു.എന്തായാലും സംഭവം വിജയിച്ചുഞാൻ ഒരു ഇടത്തരം ചിമ ചക്ക എടുത്തു ,ചെത്തി പൂഞ്ഞു കളഞ്ഞു ചെറിയ കഷ്ണമാക്കി .ഒരു കപ്പ് കൊച്ചു ള്ളിയും 3 പചമുളകും, കുറച്ചു തേങ്ങാ കൊത്തും എടുത്തു .വറുത്തരച്ച തിയൽ ആയതു കൊണ്ട് തേങ്ങ വറുക്കുവാനുളള പരിപാടി നോക്കാം .ഒരു അര മുറി തേങ്ങ ചിരകിയത് എടുക്കുക അതിലേക്ക് ഒരു അര കപ്പ് കൊച്ചുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ചുവക്കെവറുക്കുക ചുവന്ന് വരുമ്പോൾ 2 സ്പൂൺ മുളകുപൊടി അര സ്പൂൺ മഞ്ഞൾ പൊടി 2 സ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് ഒന്നു നിറം മാറുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുക. തണക്കുമ്പോൾ നല്ലതുപോലെ അരച്ചുമാറ്റിവയ്ക്കുക .ഇനി അടുപ്പു കത്തിച്ച് ഒരു ചട്ടി വച്ച് എണ്ണ ഒഴിച്ച് കടുക് വറുത്ത് അതിലേക്ക് കൊച്ചുള്ളി ,പച്ചമുളക് തേങ്ങ കൊത്ത് എന്നിവ ഇട്ട് വഴറ്റുക ഒന്ന് വാ ടുമ്പോൾ ചെറുതായി അരി ത്ത ചീമ ചക്കയും ഇട്ടു കൊടുത്ത് വഴറ്റുക നല്ലതുപോലെ വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പും അല്പം പുളി വെള്ളവും ചേർത്ത് വലിയ തീയിൽ ഒരു അഞ്ച് മിനിറ്റ് വേവിച്ച് പിന്നെ ചെറിയ തീയിൽ എണ്ണതെളിയും വരെ വേവിക്കാം മുകളിൽ കുറച്ച് കറിവേപ്പിലയും തുവിയാൽ സംഗതി റെഡി .പച്ചക്കറി വച്ചുള്ള തീയലിനും ഞാൻ ഇതേ കൂട്ട് തന്നാ ഉപയോഗിക്കുന്നത്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes