കൊഞ്ച് തീയല്‍
By:- Archana Jagath

കൊഞ്ച് - 1/2 kg

ചുവന്നുള്ളി - 100 gm
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി -2 കഷണം
പച്ച മുളക് - 4 എണ്ണം
തക്കാളി - 1
പുളി പിഴിഞ്ഞത് - കുറച്ചു
ഗരം മസാല - 1/2 സ്പൂണ്‍
തീയല്‍ പൊടി - 5 സ്പൂണ്‍
(ചിരകിയ തേങ്ങ , ഉണക്ക മുളക്, മല്ലി,കുരുമുളക്,ഉലുവ എന്നിവ വറുത്തു പൊടിച്ചു തീയല്‍ പൊടി തയ്യാറാക്കാം. )
ഉപ്പു, എണ്ണ , കടുക്, കറിവേപ്പില - ആവശ്യത്തിനു


കൊഞ്ച് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
പച്ചമുളക് , ഉള്ളി, തക്കാളി, ഇവ നീളത്തില്‍ അരിഞ്ഞു വയ്കുക,
വെളുത്തുള്ളി, ഇഞ്ചി ഇവ ചതയ്ച്ചു വയ്ക്കുക.

ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍കടുക് പൊട്ടിക്കുക. ഉള്ളി , പച്ചമുളക്, ഇഞ്ച്, വെളുത്തുള്ളി , കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക, ഉള്ളി ഒന്ന് വാടുമ്പോള്‍ കൊഞ്ച് അതിലേക്കു ഇട്ടു വഴറ്റുക. കൊഞ്ച് ചുമന്നു വരുമ്പോള്‍ തീയല്‍ പൊടി അതിലേയ്ക്ക് ഇട്ടു വഴറ്റി , കൊഞ്ച് മുങ്ങി ഇരിക്കുന്ന വിധത്തില്‍ വെള്ളം ഒഴിക്കുക. പുളിവെള്ളം ഒഴിച്ചതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ഗരം മസാലയും ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. വെന്തു കുറുകുമ്പോള്‍ ഇറക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم