പറങ്കിയണ്ടി മുരിങ്ങക്കാ തീയൽ
By : Vijayalekshmi Unnithan
വൃത്തിയാക്കിയ പറങ്കിയണ്ടി കൊച്ചുഉള്ളി പച്ചമുളക് എന്നിവ വഴറ്റുക അതിൽ 2 തക്കാളി ( പിഴുപുളി ആയാലും മതി ) ചേർത്ത് വഴറ്റുക അതിൽമുരിങ്ങയ്ക്കായും ഉപ്പും മഞ്ഞളും ചേർത്ത് വേവിയ്ക്കുക.
ഇനിയും അരപ്പ് തയാറാക്കാം തേങ്ങാ വറക്കുക ബ്റവുൺ നിറമാകുമ്പോൾ മുളകുപൊടി മല്ലി പൊടി ചേർത്ത് പച്ചമണം മാറണം. തണുത്തതിനു ശേഷം വെള്ളം ഒഴിയക്കാതെ മിക്സിയിൽ അരയ്ക്കുക. അരഞ്ഞ് വെള്ളം പോലെ ആകും ( അതിലാണ് ത൪യലിൻറ വിജയം ) അരച്ചകൂട്ട് വെന്തുകിടക്കുന്ന കഷണത്തിൽ ചേർത്ത് കുറുകി വരുമ്പോൾ ഗ്യാസ്സ്നിർത്തി ഒരുനുള്ള് ഉലുവാ പൊടിയും കടകു വറുത്തതും ചേർത്ത് വിളമ്പുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കുക
കുറിപ്പ്


തീയൽ വെക്കാൻ പറങ്കിയണ്ടി കീറി കൈപൊള്ളിയാൽ എന്നെ ചീത്ത പറയേണ്ടാ.......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم