ചക്കകുരു മാങ്ങാ കറി 
By : Sini Mary Jose
ചേരുവകകൾ

ചക്കകുരു -10-15 no
മാങ്ങാ -1 no
തേങ്ങ ചിരകിയത് - അര കപ്പ്‌
പച്ചമുളക് -2-3
ചെറിയ ഉള്ളി-2-3
മഞ്ഞള്പൊടി -ഒരു നുള്ള്
കറിവേപ്പില-ഒരു തണ്ട്
ഉണക്കമുളക് -1
കടുക്-അര ടീസ്പൂൺ
ഓയിൽ-ആവിശ്യത്തിന്
ഉപ്പ്-ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കകുരു മഞ്ഞള്പൊടി ഉപ്പും വെള്ളവും ചേര്ത് വേവിക്കണം.പിന്നീടു മാങ്ങാ കഷണങ്ങളും ചേര്ത് നന്നായി വേവിക്കണം .
അതിലേക്കു തേങ്ങ പച്ചമുളകും ഉള്ളി ഉം ഒന്ന് രണ്ടു ഇല കറിവേപ്പില ചേർത്ത് നന്നായി അരച്ചതും ചേർത്ത് തിളപ്പിക്കണം. .ഇവിടെ കാന്താരി കിട്ടാനില്ലാത്തത് കൊണ്ട് ഞാൻ പച്ചമുളക് ആണ്അരച്ചത്‌. പിന്നീടു വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ഉള്ളി അറിഞ്ഞതും ഉണക്കമുളകും കറിവേപ്പിലയും ചേര്ത് വഴറ്റി കറിയിൽ ഒഴിക്കണം
ചോറിന്റെ കൂടെ നല്ല ഒരു ഒഴിച്ച് കറി ആണ്..ട്രൈആൻഡ്‌ എന്ജോയ്‌ ....

കുറിപ്പ്:

നല്ല പുളിയുള്ള മാങ്ങാ ചേർത്താൽ നല്ല സ്വാദ് ആണ്
തേങ്ങ അധികം ചേര്ക്കരുത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم