ഇന്ന് ഒരു നാടൻ കോഴിക്കറി പരിചയപ്പെടം. ഇവിടെ കർണാടകയിൽ പക്ഷി പനി ആയതുകൊണ്ട് കുറച്ചു നാളായി കോഴി മേടിച് കറിയുണ്ടാക്കിയിട്ട്. ഈ വിഭവം കുറച്ച് നാള് മുന്പ് ഉണ്ടാക്കിയാതാണ് ട്ടോ..
By : Nidheesh Narayanan
കോഴി ചെറിയ കഷ്ണങ്ങളാക്കിയത് നന്നായി കഴുകി വൃത്തിയാക്കി നാരങ്ങാ നീരും ഉപ്പും പിരട്ടി അവിടെ വച്ചു . ഈ സമയം ചൂടായ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചി അറിഞ്ഞതും വെളുത്തുള്ളി ചതച്ചതും കുറച്ച് കറിവേപ്പിലയും പിന്നെ ഉപ്പും ചേര്ത് നന്നായി വഴറ്റി സവാള മൂക്കുമ്പോൾ അതിലേക്ക് അവിശ്യത്തിനു മുളകുപൊടിയും മല്ലിപൊടിയും കുരുമുളക് പൊടിയും പിന്നെ അല്പം ഗരം മസാലയും തൂകി പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് അല്പം വെള്ളം (രണ്ടാം പാലാണ് ഉത്തമം) ഒഴിചു തളച്ചശേഷം കോഴി കഷ്ണങ്ങൾ ഓരോന്നായി ചേർത് ഉപ്പു ഉള്പെടെ നന്നായി മിക്സ് ചെയ്യുക. കോഴി ഒരു 20 മ്ന്റ്റ് കൊണ്ട് നന്നായി വെന്ത് കുറുകി കിട്ടും. ഇടക്ക് ഇളക്കി കൊടുക്കുക. ഇതിലേക്ക് ഒന്നാം പാല് ചേര്ത് ഇളക്കി കൊടുക്കുക. ഗ്രേവി ഒന്ന് പതുക്കെ തിളച് കുറുകി കഴിയുമ്പോൾ ഒരു കുടം കറിവേപ്പിലയും രണ്ടു തുള്ളി വെളിച്ചെണ്ണയും ചേര്ത് ചൂടോടെ വാങ്ങുക.
ടിപ്സ് - യാതൊരു വിധ ചിക്കൻ മസാല യുടെ ആവിശ്യം ഇതിനില്ല. ഗരം മസാല കറി ഉണ്ടാക്കുമ്പോൾ ചൂടാക്കി പോടിക്കുന്നതാണ് ഉത്തമം. മല്ലി പൊടിക്ക് പകരം മല്ലി അരച്ച് ചേർത്താൽ നല്ല സ്വാദയിരിക്കും. കറിവേപ്പില ചേർക്കുമ്പോൾ രണ്ടായി കീറുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes