കപ്പലണ്ടി മിട്ടായി wink emoticon
By : Sree Harish
ആളൊരു കുമ്പിടിയാണ് കേട്ടോ ...നാട്ടിലെ ചെറിയ പെട്ടിക്കടകളിലും ,ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിലും അമേരിക്കയിലെ ഇന്ത്യൻ സ്റ്റോറിലുമെല്ലാം ഒരേ സമയം കാണാം ..വളരെ എളുപ്പം വീട്ടിൽ ഉണ്ടാക്കാം ....
ഒരു കപ്പ് peanut ഉപ്പ് ചേർക്കാതെ വറുത്തു സ്കിൻ മാറ്റി കയ്യ് കൊണ്ട് ഒന്ന് ക്രഷ്ചെയ്തു വെക്കുക.പാനിൽ ഒരു സ്പൂൺ നെയ്യ് / ബട്ടർ ചൂടാക്കി അരക്കപ്പ് പഞ്ചസാര ചേർത്തിളക്കി അലിയിക്കുക (മീഡിയം ഫ്ലയ്മിൽ).പഞ്ചസാര അലിഞ്ഞു ലൈറ്റ് ബ്രൌൺ ആകുമ്പോൾ ചൂട് കുറയ്ക്കുക .ഇതിലേക്ക് റോസ്റ്റു ചെയ്ത് വെച്ചിരിക്കുന്ന നട്ട്സ് ചേർത്ത് നന്നായി ഇളക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.ഒന്ന് തണുത്ത ശേഷം ഇഷ്ട്ടമുള്ള ഷേയ്പ്പിൽ മുറിച്ചെടുക്കാം...കൂടുതൽ മധുരം വേണമെങ്കിൽ പഞ്ചസാരയുടെ അളവ് കൂട്ടാം ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم