വഴുതനങ്ങ ഫ്രൈ 
By : Indu Jaison
വഴുതനങ്ങ സാധാരണ കറിവയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ട് സ്‌നാക്‌സുമുണ്ടാക്കാം. പ്രത്യേകിച്ച് സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ പറ്റാവുന്ന ഒന്ന്, ഊണിന് വിഭവങ്ങള്‍ കുറഞ്ഞിരിക്കുമ്പോള്‍ പലരും പെട്ടെന്ന് തയ്യാറാക്കുന്ന ഒന്നാണ് വഴുതനങ്ങ ഫ്രൈ. 

ഒരു വഴുതനങ്ങ വട്ടത്തില്‍ അറിഞ്ഞു , വെള്ളത്തില്‍ഇട്ടു കറ കളഞ്ഞതില്‍ , രണ്ടു മൂന്നു വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും പേസ്റ്റ് ആക്കി , ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും , അര സ്പൂണ്‍ മുളക് പൊടിയും, അര സ്പൂണ്‍ കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും പുരട്ടി കുറച്ചു സമയം വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരി എടുക്കാം . 

വഴുതനങ്ങാ ഫ്രൈ ഒന്ന് പരീക്ഷിയ്ക്കൂ തീര്‍ത്തും വ്യത്യസ്തമായ ഒരു പൊരിച്ച വിഭവം. നല്ല അസ്സല്‍ വെജിറ്റേറിയന്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم