ചെമ്മീൻ അച്ചാർ 
By : Renju Ashok
സംഭവം sunday spl ചെമ്മീനാ. ഇവിടെ ഞങ്ങള്ക്ക് മീൻ കിട്ടിയാൽ Ooty ഇല്ലേൽ ചട്ടി എന്ന പോലാ. So കിട്ടുമ്പോ 2 ഓ 3 ഓ kg വാങ്ങും. ഒരു kg അച്ചാർ ഇടും. ബാക്കി ഒരു ദിവസം കറി, ഒരു ദിവസം പെരട്ട്, ഒരു ദിവസം fry അങ്ങനെ തീർക്കും. എന്റെ വീട്ടിൽ fridgil വെച്ച ഒരു സാധനവും ആരും കഴിക്കില്ല എല്ലാം അപ്പപ്പോ ഉണ്ടാക്കുന്ന fresh മാത്രം.അനുഭവം കൊണ്ട് ഞാനിപ്പോ എല്ലാ situation നു മായി പൊരുത്തപ്പെട്ടു. ഒന്നും കിട്ടതിരിക്കുംപോൾ ഈ അച്ചാർ നമുക്ക് അമൃതാ.

വിധം

അര kg ചെമ്മീൻ കുറച്ചു മഞ്ഞൾ പൊടി, രണ്ടു spoon മുളകുപൊടി (അവനവന്ടെ ആവശ്യത്തിനു എരിവ് )
ഉപ്പ് ഇവ ചേർത്ത് പുരട്ടി കുറച്ചു നേരം വൈക്കണം. ഏതെങ്കിലും എണ്ണ ചൂടാക്കി അതിൽ കറി വെപ്പിലയിട്ട് ചെമ്മീൻ നന്നായി വറുത്തു കോരണം.
ബാക്കി വന്ന എണ്ണയിൽ ഒരു പിടി വെളുത്തുള്ളി, ഒരു പിടി ഇഞ്ചി, ഒരു പിടി പച്ചമുളക് ഇവ ഇട്ട് വഴറ്റണം അതിലേക്ക് കുറച്ചു കൂടി മുളകുപൊടി, ഒരു ചെറിയ കഷ്ണംകായം, കാൽ സ്പൂൺ ഉലുവപ്പൊടി ഇവചെര്ത് മൂപ്പിക്കണം അതിലേക്ക് 50 യോ 75 ഓ ml വിനാഗിരി ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് ചെമ്മീൻ ചേർത്ത് നന്നായി mix ചെയ്ത് വാങ്ങി മാറ്റണം. നന്നായി തണുത്തശേഷം വെളളം നനവില്ലാത്ത ഗ്ലാസ്‌ കുപ്പിയിൽ സ്റ്റോർ ചെയ്യാം. എണ്ണ നന്നായി ഒഴിച്ചാൽ കൊള്ളാം. But ഞാൻ അത്ര എണ്ണ use ചെയ്തിട്ടില്ല. മൂന്നാലു മാസം സുഖമായി ഉപയോഗിക്കാം. ഇതൊരു സ്വയം തൊഴിൽ ആയും സ്വീകരിക്കാം. നല്ല ചതയുള്ള മുള്ളില്ലാത്ത ഏതു മീനിലും സെയിം processil അച്ചാർ ഇടാം. എത്ര ത്തോളം ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുമോ അത്രേം നല്ലതാ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم