ഫിഷ്‌ മജ്ബൂസ് (Fish Majboos)
By : Sharna Lateef

ഹായ് ഫ്രണ്ട്സ് ....വളരെ കുറച്ചു ചേരുവകൾ കൊണ്ട് പെട്ടന്ന് തയ്യാർ ആക്കാൻ പറ്റുന്ന ഒരു അറബിക് ഡിഷ്‌ ആണ് .സലാഡ് കൂട്ടി കഴിക്കാം .വേറെ പ്രത്യെകിച് സൈഡ് ഡിഷ്‌ ഒന്നും വേണ്ടാത്തത് കൊണ്ട് ഗസ്റ്റ് വന്നാലും പെട്ടന്ന് ഉണ്ടാകി കൊടുക്കാൻ സാധിക്കും ....അപ്പോൾ തുടങ്ങാല്ലേ ...

ബസ്മതി അരി - 2 കപ്പ്‌ 
മീൻ - 8 പീസ് ( ദശ കട്ടിയുള്ള ഏതു മീൻ വേണമെങ്കിലും ഉപയോഗിക്കാം.ഞാൻ ആവോലി യാണ് എടുത്തത് .അതിൽ മുളകുപൊടി , മഞ്ഞൾപ്പൊടി , ഇത്തിരി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പു , നാരങ്ങ നീര് ചേർത്ത്
അര മണികൂർ വെച്ച
ശേഷം ഫ്രൈ ചെയ്തു മാറ്റി വെക്കുക.
പിന്നെ ഒരു അര കപ്പ്‌ മീൻ മൂന്നാല്
കപ്പു വെള്ളത്തിൽ ഉപ്പിട്ട് നന്നായി
വേവിച് അരിച്ചു മാറ്റി വെക്കുക .നമ്മൾ ബിരിയാണിക് ഒകെ എടുക്കുന്ന പോലെ ഫിഷ്‌ സ്റ്റോക്ക്‌ നു
വേണ്ടിയാണു .

സവോള - 1 വലുത്
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടി സ്പൂൺ
dried lemon - 1 ( ഉണങ്ങിയ നാരങ്ങ) അറേബ്യൻ spice മിക്സ്‌ - 1 സ്പൂൺ
(ഇത് നമുക്ക് വാങ്ങാൻ കിട്ടും .)
തക്കാളി - 1 വലുത്

ഒരു പാനിൽ 2 സ്പൂൺ ഓയിൽ ഒഴിച് ( ഒലിവ് ഓയിൽ ഇഷ്ട്ടമുള്ളവർ അതുപയോഗിക്കുക ) ചെറുതായി അരിഞ്ഞ സവോള , 2 bay ലീഫ് , 1 പട്ട , മൂന്നാല് ഗ്രാമ്പു , 4 ഏലക്ക ചേർത്ത് നന്നായ് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത്
വഴറ്റുക. മഞ്ഞൾപ്പൊടിയും ,തക്കാളിയും ചേർത്ത് വഴറ്റുക .അതിനു ശേഷം ഫിഷ്‌ സ്റ്റോക്ക്‌ ഉൾപ്പെടെ 4 കപ്പ്‌ വെള്ളം ചേർക്കുക .dried lemon , അറബിക് മസാല അതിലേക്കിടുക .ഉപ്പും ചേർത്ത് നന്നായി തിളച്ച ശേഷം അരി ചേർത്ത് അടച് വെച്ച് വേവിച്ചെടുക്കാം .ലാസ്റ്റ് അതിന്റെ മുകളിൽ വറുത്ത മീൻ വെച്ച് സെർവ് ചെയ്യാം .വളരെ tasty ആണ് ..എല്ലാവരും ഉണ്ടാക്കി നോക്കണേ ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم