By : Anu Thomas
ഒരു പാനിൽ 1 കപ്പ് തേങ്ങ ബ്രൌൺ ആകുന്ന വരെ വറക്കുക.അതിലേക്കു മുളക്, മല്ലി,ഉലുവ പൊടികൾ ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.തണുത്ത ശേഷം നല്ല പോലെ അരച്ചെടുക്കുക. ഒരു കഷണം പുളി വെള്ളത്തിൽ കുറച്ചു നേരം ഇട്ട ശേഷം പിഴിഞ്ഞെടുക്കുക. കൂൺ വൃത്തിയാക്കി മുറിച്ചു വെക്കുക.
പാനിൽ എണ്ണ ചൂടാക്കി 1/2 കപ്പ് ചുമന്നുള്ളി, 2 പച്ച മുളക് വഴറ്റുക.കൂൺ ചേർത്ത് വഴറ്റുക.മഞ്ഞൾ പൊടി, ഉപ്പു , വെള്ളം ചേർത്ത് വേവിക്കുക.പുളി പിഴിഞ്ഞത് ചേർത്ത് തിളക്കുമ്പോൾ അരപ്പ് ചേർക്കുക.കുറച്ചു കഴിഞ്ഞു കറി വേപ്പില ചേർത്ത് ഓഫ് ചെയ്യുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes