ചൂര റോസ്റ്റ്..... എന്റെ ഒരു പരീക്ഷണം. എല്ലാവർക്കും ഇഷ്ടമായി.
By : Maya Asokan
ചേരുവകൾ

ചൂര - 5 കഷ്ണം
സബോള- 3 എണ്ണ o
തക്കാളി - 1 എണ്ണം
വെളുത്തുളളി - 2 എണ്ണ o
ഇഞ്ചി - ഒരു ചെറിയ കഷണം
വിനാഗിരി - 2 ടീസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
മല്ലിപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഫിഷ് മസാല- 2 ടീസ്പൂൺ.
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ചൂര കഴുകി വൃത്തിയാക്കി ഒരു ടീസ്പൂൺ മുളകുപൊടി, .1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, വിനാഗിരി ഒരു സ്പൂൺ ,എന്നിവ മിക്സ് ചെയ്ത് മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക. ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മീൻ വറുത്ത് കോരി എടുക്കുക. ആ എണ്ണയിൽ തന്നെ സബോള ,ഇഞ്ചി, വെളുത്തുളളി, ഉപ്പ് ,എന്നിവ ഇട്ട് വഴറ്റുക. ഒരു വിധം ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി - 1 ടീസ്പൂൺ, മല്ലിപ്പൊടി - 1/2 ടീസ്പൂൺ, ഫിഷ് മസാല-2 ടീസ്പൂൺ എന്നിവ ഇട്ട് മൂപ്പിക്കുക.അതിലേയ്ക്ക് തക്കാളി ചെറുതായി അരിഞ്ഞിടുക.2 മിനിറ്റ് കഴിഞ്ഞ് വറുത്ത മീൻ അതിലേയ്ക്ക് ചേർത്തിളക്കുക. അവസാനം വിനാഗിരി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സ്റ്റൗവിൽ നിന്ന് ഇറക്കി വയ്ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم