കാട റോസ്റ്റ്
By Meera Vinod
കാട കോഴി -4
സവാള -3
പച്ചമുളക് -4
കുഞ്ഞുള്ളി - 11/2 -2 കപ്പ്
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് - 2സ്പൂണ്‍
തക്കാളി -1
മുളക് പൊടി - 4സ്പൂണ്‍
മല്ലി പൊടി - 2 സ്പൂണ്‍
ഗരം മസാല - 21/2 സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
ഒരു ചെറിയ കഷ്ണം പട്ട, 2 ഗ്രാംബു
തേങ്ങ പാല്‍ - 1 1/2കപ്പ് (കട്ടി കുറഞ്ഞ പാല്‍ മതി)
കറിവേപ്പില,
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍ പൊടി -മുക്കാല്‍ സ്പൂണ്‍
ബേലീഫ് -1
കറിവേപ്പില
സവാള -3
പച്ചമുളക് -4
കുഞ്ഞുള്ളി - 11/2 -2 കപ്പ്
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് - 2സ്പൂണ്‍
തക്കാളി -1
മുളക് പൊടി - 4സ്പൂണ്‍
മല്ലി പൊടി - 2 സ്പൂണ്‍
ഗരം മസാല - 21/2 സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
ഒരു ചെറിയ കഷ്ണം പട്ട, 2 ഗ്രാംബു
തേങ്ങ പാല്‍ - 1 1/2കപ്പ് (കട്ടി കുറഞ്ഞ പാല്‍ മതി)
കറിവേപ്പില,
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍ പൊടി -മുക്കാല്‍ സ്പൂണ്‍
ബേലീഫ് -1
കറിവേപ്പില
കാട നന്നായി കഴുകി ഒരു കത്തി കൊണ്ട് നന്നായി വരഴുക.തീരെ ചെറുതായതിനാല്‍ കട്ട് ചെയ്യണ്ട.വൃത്തിയാക്കിയ കാടയില്‍ കുറച്ച് കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി ,ഗരംമസാല മുളക് പൊടി എന്നിവ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തിരുമി അര മണിക്കൂര്‍ കഴിഞ്ഞ് ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കാട രണ്ട് വശവും മൊരിച്ചെടുക്കുക.(deep fry ചെയ്യണ്ട )കാട വേറെ പാത്രത്തിലേക്ക് മാറ്റി ആ ചീനചട്ടിയില്‍ തന്നെ ആവശ്യത്തിന് എണ്ണ ഒഴിച്ച് കറുവ പട്ട, ബേലീഫ്,ഗ്രാംബു എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക ബ്രൗണ്‍ നിറം ആകുബോള്‍ സവാള നീളത്തില്‍ അരിഞ്ഞ പച്ചമുളക്,കുഞ്ഞുള്ളി കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക സവാള മൂക്കുബോള്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക .തക്കാളി ഉടയുബോള്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കുക .പൊടിയുടെ പച്ച മണം മാറുബോള്‍ തേങ്ങ പാല്‍ ചേര്‍ത്ത് ഇളക്കുക വറുത്ത് വച്ച കാട കോഴി ചേര്‍ത്ത് ഇളക്കുക .ഒന്ന് തിളക്കുബോള്‍ ഉപ്പ് നോക്കി കുറവാണേല്‍ ചേര്‍ക്കുക.പാല്‍ വറ്റി ഗ്രേവി കാടയില്‍ പിടിച്ച് കട്ടി ആകുബോള്‍ തീ ഓഫ് ചെയ്യാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes