പ്രമേഹത്തിന് തേന്‍ ചികിത്സ
By : Shibu Paul N
പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്. ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍ ഉപയോഗിക്കാറുണ്ട്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക് ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.

പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്. അണുബാധയെ ചെറുക്കാനും ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കാനും തേനിന് സാധിക്കും.

എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും തേന്‍ ഇഫക്ട് ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലരുടെ ശരീരം തേനിനാടും പ്രതിരോധം കാണിക്കും. ഇത്തരം രോഗികളില്‍ തേന്‍ പ്രമേഹപ്രതിവിധിയായി പ്രവര്‍ത്തിക്കണമെന്നില്ല. തേന്‍ കഴിയ്ക്കുന്നതിന് മുന്‍പും കഴിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞും ഷുഗര്‍ ടെസ്റ്റ് നടത്തിയാല്‍ തേന്‍ ഒരാളുടെ ശരീരത്തിലും പഞ്ചസാരയുടെ തോതിലും എന്തു വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم